കൂട്ടുകാരനെ കൊന്ന് കഷണങ്ങളാക്കി യമുനയിൽ ഒഴുക്കാന്‍ ശ്രമം; മലയാളിയടക്കം നാല് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: സുഹൃത്തിനെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് യമുന നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കവെ മലയാളി

അടക്കം നാല് പേര്‍ പിടിയില്‍.

ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്ന് വിളിക്കുന്ന മലയാളിയായ മനോജ് പിള്ള എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന ദീപാംശുവിനെയാണ് ഞായറാഴ്ച രാത്രി സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയത്.

വിശാലിന്റെ അനന്തരവനാണ് കൊല്ലപ്പെട്ട ദീപാംശു. നേരത്തെ ഉത്തരാഖണ്ഡിലായിരുന്ന മനോജ് പിള്ള അടുത്തിടെയാണ് ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത്. കൊല്ലപ്പെട്ട ദീപാംശു അടക്കം നാല് പേരും കഴിഞ്ഞ അഞ്ച് മാസമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു

ഞായറാഴ്ച മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പിടിയിലായ വിശാല്‍ ത്യാഗി ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയിലെ വിജയിയാണ്. ഗാസിയാബാദിലെ ഡോക്ടറുടെ മകനാണ് ഇയാള്‍.

മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും വിശാലും പൗരുഷും ചേര്‍ന്ന് ദീപാംശുവിന്റെ കയ്യും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി ഇ-റിക്ഷയില്‍ കയറ്റി യമുനാ നദിയില്‍ ഉപേക്ഷിക്കുന്നതിനായി എത്തിക്കുന്നതിന്നിടയിൽ മൃതദേഹം അടക്കം ചെയ്ത ബാഗില്‍ നിന്ന് രക്തം ഇറ്റുവീഴുന്നത് കണ്ട് പോലീസ് ഇവരെ ചോദ്യം ചെയ്യുകയും പിടികൂടുകയുമായിരുന്നു.

error: Content is protected !!
%d bloggers like this: