കൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥ മൺ കട്ട വീടുകൾ തകരുന്നു
കൊളച്ചേരി: ശക്തമായ കാറ്റിലും മഴയിലും മൺകട്ട വീട്ടിലെ ചുമരിടിഞ്ഞു വീണു. കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ കൊളച്ചേരിപ്പറമ്പ്
ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കെ വനജയുടെ വീടിന്റെ ഒരുഭാഗമാണ് വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിലം പതിച്ചത്.ഇനിയുള്ള പകുതി ഭാഗവും ഏത് നിമിഷവും നിലം പത്തിച്ചേക്കാം.വെള്ളിയാഴ്ച പകൽ രണ്ടു മണിയോടെയായതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.അപകടം ഒഴിവാവുകയായിരുന്നു.കൊളച്ചേരിപറമ്പ് ലക്ഷം വീട് കോളനിയിലെ ഇത് കൂടാതെ എട്ടോളം വീടുകൾ ഏത് നിമിഷവും കാലവര്‍ഷ കെടുതിയിൽ നിലം പതിക്കാവുന്ന അവസ്ഥ നേരിടുകയാണ്.പഴക്കം ചെന്ന മൺകട്ട കൊണ്ട് നിർമ്മിച്ച വീട്ടിലാണ് എട്ടോളം കുടുംബങ്ങൾ കുട്ടികൾ ഉൾപ്പടെ താമസിക്കുന്നത്.ശോചിനിയവസ്ഥയിൽ നിലനിൽക്കുന്ന വീടുകൾ ഒരു ചുമരിന് കീഴിൽ രണ്ടു വീട് എന്ന ക്രമത്തിലാണുള്ളത്.കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധ ഇനിയും വൈകുകയാണെങ്കിൽ ബാക്കിയുള്ള വീടുകളും തകർന്നേക്കാവുന്ന സാഹചര്യവുമുണ്ട്.