സമകാലിക സമസ്യകൾക്ക് പരിഹാരം പ്രാർത്ഥനകളിലൂടെ : മാണിയൂർ അഹ്മദ് മുസ് ലിയാർ

മാണിയൂർ: വർത്തമാനകാലത്ത് മനുഷ്യർ നേരിടുന്ന പകർച്ചവ്യാധികൾ അടക്കമുള്ള സർവ്വസമസ്യകൾക്കും പരിഹാരം പ്രാർത്ഥനയിലൂടെയെന്ന് സമസ്ത

കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ബുസ്താനുൽ ഉലൂം അറബിക് കോളേജ് പ്രസിഡണ്ടുമായ മാണിയൂർ അഹ്മദ് മുസ്ലിയാർ .
പാറാൽ ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജും അൽ ബുർഹാനും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാർത്ഥന വിശ്വാസികളുടെ വജ്രായുധമാണെന്നും അടുത്തകാലത്ത് വരെയുണ്ടായ പ്രതിസന്ധികളിൽ പ്രാർത്ഥന മൂലം അത്ഭുതകരമായ ഫലങ്ങൾ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഉബൈദ് ഹുദവി ബുസ്‌താനി സ്വാഗതം പറഞ്ഞു. ബുസ്താനുൽ ഉലൂം ജനറൽ സെക്രട്ടറി സി കെ കെ മാണിയൂർ അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, ജംഷീദ് ബാഖവി ഹൈതമി, സി പി മൊയ്തീൻ ഹാജി, ഇബ്രാഹിം എടവച്ചാൽ, സി കെ അബ്ദുറഹ്മാൻ ഹാജി ,ടി വി കാദർകുട്ടി മാസ്റ്റർ, എൻ.കെ കുഞ്ഞിമുഹമ്മദ് ഹാജി, കെ പി മൊയ്തീൻ ഹാജി, ഹനീഫ് ഹാജി ഇരിക്കൂർ, സി കെ മഹമൂദ് ഹാജി, മുർശിദ് ദാരിമി തരിയേരി, അബ്ദുറഹ്മാൻ ഹുദവി പാലത്തുങ്കര, ഹസീബ് ഹുദവി ആലക്കാട്, ആസിഫ് ബാഖവി ചെറുകുന്ന്, ഹിദാശ് വാഫി തരിയേരി, ഹാരിസ് ഹുദവി മാണിയൂർ, അബ്ദുള്ള ഹുദവി തളിപ്പറമ്പ്, അബ്ദുൽ ലത്തീഫ് ഹുദവി ബുസ്താനി പ്രസംഗിച്ചു.

%d bloggers like this: