വി.ഐ.പി സുരക്ഷയ്ക്ക് ആറ് ഇന്നോവ കാറുകള്‍ വാങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള വി.ഐ.പികളുടെ

സുരക്ഷയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറ് പുതിയ കാറുകള്‍ വാങ്ങുന്നു.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകള്‍ ആണ് വാങ്ങുന്നത്. ഇതിനായി 75 ലക്ഷം രൂപ നിയമസഭയിലെ ഉപധനാഭ്യാര്‍ത്ഥനയില്‍ അനുവദിച്ചു.

പുതുതായി വാങ്ങുന്ന കാറുകളില്‍ രണ്ടെണ്ണം മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സുരക്ഷയ്ക്കാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഡല്‍ഹിയില്‍ പ്രത്യേക സംഘം തന്നെയുണ്ട്.

error: Content is protected !!
%d bloggers like this: