“നിറക്കൂട്ട് ” സംഘ ചിത്രപ്രദർശനം 15 ന് തുടങ്ങുന്നു.

കണ്ണൂർ. യുവ കലാകാരൻമാരായ പി.കെ.ബാബു, രജനി ശങ്കർ, ഷീജ പുറവുർ ,റീബ സുഭാഷ്, ഷൈജു അഴീക്കോട് തുടങ്ങിയവർ

സംഘടിപ്പിക്കുന്ന ” നിറക്കൂട്ട് ” ചിത്രപ്രദർശനം ജൂൺ 15 മുതൽ 19 വരെ ട്രയിനിംഗ് സകൂളിനോട് ചേർന്നുള്ള മോഹൻ ചാലാട് ആർട്ട് ഗ്യാലറിയിൽ നടക്കുന്നു. ചിത്രപ്രദർശനം 15 ന് വൈകിട്ട് 4 മണിക്ക് കണ്ണൂർ ടൗൺ എസ് ഐ. ശ്രീജിത്ത് കോടേരി നിർവ്വഹിക്കും. ജലച്ചായം മാധ്യമമാക്കി രചിച്ച പ്രകൃതി ദൃശ്യങ്ങളിൽ തുടങ്ങി സമകാലിക സാമൂഹ്യ വിഷയങ്ങൾ വരെ കാൻവാസുകളിൽ പകർത്തിയിരിക്കുന്നു ഈ പ്രദർശനത്തിൽ .

കണ്ണൂരിൽ ചിത്രകലാ അധ്യാപകനായി ജോലി ചെയ്യുന്ന പി.കെ ബാബുവിന്റെ ചിത്രങ്ങൾ മാധ്യമത്തിന്റെ വഴക്കം കൊണ്ടും, രചനാശൈലി കൊണ്ടും വ്യത്യസ്ഥമാണ്.

എറണാകുളത്ത് അധ്യാപികയായി ജോലി ചെയ്യുന്ന രജനി ശങ്കർ ലളിതമായ ദൃശ്യങ്ങളിലൂടെ കാഴ്ചയുടെ സൂഷ്മതലങ്ങൾ ചിത്രത്തിൽ ആവിഷ്കരിക്കുന്നു.

അധ്യാപികയായ ഷീജ പുറവുർ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. വർത്തമാനകാലത്തെ സ്ത്രീ എന്നത് എത്ര തീവ്രമായ വാക്കാണെന്ന് ഷീജയുടെ ചിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.

ജലച്ചായത്തിന്റെ തീവ്രമായ പ്രയോഗമാണ് ഷൈജു അഴീക്കോടിന്റെ പ്രകൃതി ദൃശ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നിഴലും വെളിച്ചവും ഇടകലർന്ന ഗ്രാമ കാഴ്‌ചകൾ ചിത്രത്തെ വേറിട്ട അനുഭവമാക്കുന്നു.

മ്യൂറൽ പെയിന്റിംഗിലെ നൂതന പരീക്ഷണങ്ങളാണ് റീബാ സുഭാഷിന്റെ ചിത്രങ്ങൾ. പരമ്പരാഗത ശൈലികളിൽ നിന്നു മാറി നിന്ന് വ്യത്യസ്ഥമായ രീതികൾ പ്രയോഗിച്ച് വരച്ചിരിക്കുന്ന ചിത്രങ്ങൾ പാരമ്പര്യത്തിന്റെ വേറിട്ട കാഴ്ച സാധ്യമാക്കുന്നു.

പ്രദർശനം 19 ന് അവസാനിക്കും. രാവിലെ 10 മണി മുതൽ 6 മണി വരെയാണ് ഗ്യാലറി സമയം.

%d bloggers like this: