പറവൂരിലെ രണ്ട് ക്ഷേത്രങ്ങളിൽ വന്‍ കവർച്ച; തിരുവാഭരണം അടക്കം 50 പവന്‍ മോഷ്ടിച്ചു

കൊച്ചി: എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് 50

പവന്‍ കവര്‍ന്നു. കോട്ടുവളളി തൃക്കപുരം ദേവീക്ഷേത്രത്തിലെ തിരുവാഭരണമടക്കം 30 പവന്‍ സ്വർണമാണ് മോഷണം പോയത്. ഇതിന് സമീപമുള്ള ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവന്‍ കവർന്നു. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്.

തൃക്കപുരം ദേവീ ക്ഷേത്രത്തിൽ ശ്രീകോവിലിന്‍റെ ഓട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. എന്നാൽ, അവിടെ നിന്ന് സ്വർണം ലഭിക്കാത്തതിനാൽ ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറക്കുകയായിരുന്നു. ഇവിടെ നിന്നാണ് 30 പവൻ സ്വർണാഭരണവും അറുപതിനായിരം രൂപയും കവർന്നത്.

ശ്രീനാരായണ ക്ഷേത്രത്തിൽ നിന്ന് 20 പവന്‍റെ സ്വർണാഭരണത്തിനു പുറമേ സിസിടിവിയും മോഷണം പോയി. ഇവിടെയും തൃക്കപുരത്തേതിന് സമാനമായ രീതിയിലാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

error: Content is protected !!
%d bloggers like this: