ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഉടന്‍ പ്രഖ്യാപിക്കും, കെ. സുരേന്ദ്രന്റെ സാദ്ധ്യതയ്‌ക്ക് മങ്ങല്‍

തിരുവനന്തപുരം: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ

സ്ഥാനം ഉടന്‍ പ്രഖ്യാപിക്കും. അതേസമയം അവസാന നിമിഷം വരെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കെ. സുരേന്ദ്രന്റെ സാദ്ധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നുവെന്നാണ് സൂചന. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റേയും ആര്‍.എസ്.എസിന്റെയും എതിര്‍പ്പാണ് സുരേന്ദ്രന് തിരിച്ചടിയാകുന്നത്. അതേസമയം എ.എന്‍ രാധാകൃഷ്‌ണനും പി.എസ് ശ്രീധരന്‍ പിള്ളയും അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആര്‍.എസ്.എസിന്റെ എതിര്‍പ്പ് കടന്ന് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.

നേരത്തെ, വി. മുരളീധരന്റെ ശക്തമായ ഇടപെടലായിരുന്നു കേന്ദ്ര നേതൃത്വം സുരേന്ദ്രനിലെത്താന്‍ കാരണം. കുമ്മനത്തെ പോലെ പുറത്ത് നിന്ന് ഒരാളെ കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് കെട്ടിയിറക്കല്‍ വേണ്ടെന്ന നിലപാട് പാര്‍ട്ടി മാറ്റുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഒരാള്‍ പ്രസിഡന്റാകാനുള്ള സാദ്ധ്യത ഇപ്പോഴും നേതൃത്വം തള്ളുന്നില്ല.

error: Content is protected !!
%d bloggers like this: