വീട്ടമ്മയ്ക്ക് ഷോക്കേറ്റു; വൈദ്യൂതകമ്ബി കടിച്ചുനീക്കി രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയില്‍ ഷോക്കേറ്റ വീട്ടമ്മയെ രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം.പുല്ലുചെത്താന്‍ പോയ

വീട്ടമ്മയ്ക്ക് പൊട്ടിവീണ വൈദ്യൂതി കമ്ബിയില്‍ ചവിട്ടി ഷോക്കേറ്റു. കമ്ബി കടിച്ചുനീക്കി ഇവരെ രക്ഷപ്പെടുത്തിയ നായ ഷോക്കേറ്റ് ചാവുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പെരിയാര്‍വാലി കൈപ്പടമലയില്‍ സജീവന്റെ ഭാര്യ ഓമനയ്ക്കാണ് ഷോക്കേറ്റത്. ഇവരെ അടുത്തുളള സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുല്ലു ചെത്താന്‍ ഓമന പറമ്ബിലേക്ക് പോകവേയാണ് സംഭവം. നായയും ഒപ്പം കൂടി. ഈ സമയം പറമ്ബില്‍ പൊട്ടിവീണുകിടന്ന വൈദ്യൂതി കമ്ബിയില്‍ ഓമന അബദ്ധത്തില്‍ ചവിട്ടി. നിലത്തുവീണ് പിടഞ്ഞ ഓമനയുടെ കാലില്‍ ചുറ്റിയ കമ്ബി നായ കടിച്ചുവലിച്ചുമാറ്റി. കാലില്‍ നിന്ന് കമ്ബനി വേര്‍പ്പെട്ടതോടെ ഓമന എഴുന്നേറ്റോടി. ഈ സമയം വായിലിരുന്ന കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് പട്ടി പിടഞ്ഞു ചാവുകയായിരുന്നു.

%d bloggers like this: