കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാൻ ഭയമില്ലെന്നു കെ.എം.മാണി

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നേരിടാൻ കേരള കോൺഗ്രസിനു ഭയമില്ലെന്നു

പാർട്ടി ചെയർമാൻ കെ.എം.മാണി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി തയാറാണ്. കേരള കോൺഗ്രസ് തെരഞ്ഞെടുപ്പുകൾ ഒരുപാടു കണ്ടതാണ്. കോടിയേരിയുടെ വേഷം കൈയിലിരിക്കട്ടെയെന്നും മാണി പറഞ്ഞു.

കേരള കോൺഗ്രസ് നേതാവ് ടി.വി.എബ്രഹാം അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫും കേരള കോൺഗ്രസും തയാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം ചോദിച്ചിരുന്നു

%d bloggers like this: