വിഎച്ച്പി പ്രവർത്തകർ താജ്മഹലിന്‍റെ പ്രവേശന കവാടം തകർത്തു

ആഗ്ര: ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നതായി ആരോപിച്ച് വിശ്വഹിന്ദു പരിഷിത് പ്രവർത്തകർ

താജ്മഹലിന്‍റെ പ്രവേശന കവാടം തകർത്തു. താജ്മഹലിന്‍റെ പടിഞ്ഞാറു ഭാഗത്തുള്ള കവാടമാണ് തകർത്തത്. ഇരപത്തിയഞ്ചോളം പ്രവർത്തകർ സംഘടിച്ചെത്തിയാണ് ആക്രമണം നടത്തിയത്.

സിദ്ദേശ്വർ മഹാദേവ ക്ഷേത്രത്തിലേക്കുള്ള വഴി സുരക്ഷയുടെ ഭാഗമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ അടച്ചിരുന്നു. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്താൻ പാടില്ലെന്ന് വിഎച്ച്പി പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്‍റെ പരാതിയില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

%d bloggers like this: