തോട്ടട പുഴ ശുചീകരിച്ചു

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി
തോട്ടട . ഗവ: ടെക്നിക്കൽ ഹൈ സ്കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ തോട്ടട പുഴ ശുചീകരിച്ചു.
ജലസഭ, ജലനടത്തം എന്നിവയും നടത്തി. കൂടാതെ ‘ഒരു കേഡറ്റ് ഒരു മഴക്കുഴി’ എന്ന പ്രോജക്ടിന്റെ ഭാഗമായി കേഡറ്റുകൾ മഴക്കുഴി നിർമ്മാണവും നടത്തി .
പരിപാടി കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി രാജേഷ് ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗൺസിലർ ശ്രീ. ബിജോയ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ അനിൽകുമാർ ടെക്നിക്കൽ ഹൈ സ്കൂൾ സൂപ്രണ്ട് ദിലീപ്, അംബിക, രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: