വെള്ളൂരിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ പ്രതി ലക്ഷങ്ങളുടെ എം.ഡി.എം.എ.യുമായി അറസ്റ്റിൽ.

പയ്യന്നൂരിൽ ഉൾപ്പെടെനിരവധി ക്രിമിനൽ- കവർച്ച കേസുകളിലെ വാറൻ്റ് പ്രതി ലക്ഷങ്ങളുടെ വില മതിക്കുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ. കാറിൽ കടത്തുന്നതിനിടെ പോലീസ് പിടിയിലായി.വെള്ളൂരിലെ സൂപ്പർ മാർക്കറ്റിലെ കവർച്ച കേസിലെ പ്രതി കാസറഗോഡ് ആലംപാടിയിലെ എൻ.എ.അമീറലി (23) യെയാണ് ബദിയടുക്ക എസ്.ഐ.കെ.പി.വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ബദിയടുക്ക ടൗണിന് സമീപം ചടയക്കലിൽ വാഹന പരിശോധന നടത്തുന്നതിനിടെ മുൻവശത്തെനമ്പർ പ്ലേറ്റ് നീക്കം ചെയ്ത നിലയിൽ കണ്ടെത്തിയ കെ.എൽ.60.എച്ച്.25 41 നമ്പർ ആൾട്ടോ കാർ പോലീസ് പരിശോധിച്ചപ്പോഴാണ് കാറിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 8.64 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ.കണ്ടെത്തിയത്.നായന്മാർമൂലയിലെ മയക്ക് മരുന്ന് മാഫിയക്ക് എത്തിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത് കാർ കൂടുതൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കൈ തോക്ക് കണ്ടെത്തിയത്. ഇത് കളിത്തോക്കാണെന്ന് പോലീസ് അറിയിച്ചു
കാസറഗോഡ്, വിദ്യാനഗർ ബേക്കൽ, പയ്യന്നൂർ തുടങ്ങിയ രണ്ടു ജില്ലകളിലായി വധശ്രമം, കവർച്ച, മയക്ക് മരുന്ന്, പിടിച്ചു പറി കേസുകൾ ഉൾപ്പെടെ മൂപ്പതോളം കേസുകൾ യുവാവിനെതിരെ ഉണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.