തെങ്ങ് ചെത്ത് തൊഴിലാളിയെ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി: ആറളം ഫാമിൽ കള്ള് ചെത്ത് തൊഴിലാളിയെ തെങ്ങിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഫാം അഞ്ചാം ബ്ലോക്കിൽ കള്ള് ചെത്താൻ എത്തിയ അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട് സ്വദേശി മുകളേൽ സുരേന്ദ്രനെയാണ് (48) തെങ്ങിൻ ചുവട്ടിൽ വീണ് കിടക്കുന്നനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് കള്ള് ചെത്താൻ എത്തിയ മറ്റ് തൊഴിലാളികളാണ് ഇദ്ദേഹം വീണ് കിടക്കുന്നത് കണ്ടത്. ഉടനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേന്ദ്രൻ മരണമടയുകയായിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുഞ്ഞപ്പൻ – ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ :സിന്ധു. മക്കൾ: സൂര്യ, ആര്യ, രാഹുൽ. മരുമകൻ: റെജീഷ് . സഹോദരങ്ങൾ: ബാബു, ഉഷ. ചെത്തു തൊഴിലാളി യൂണിയൻ (സിഐടിയു) എടപ്പുഴ ഷാപ്പ് തൊഴിലാളിയാണ് സുരേന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് മുണ്ടയാം പറമ്പ് ശ്മശാനത്തിൽ.