സ്വന്തം വീട് കോവിഡ് രോഗികൾക്ക് നൽകി ഡിവൈ.എസ്.പി സദാനന്ദൻ

ശ്രീ​ക​ണ്ഠ​പു​രം: കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ സ്വ​ന്തം വീ​ടു​ന​ൽ​കി പൊ​ലീ​സ് ഓ​ഫി​സ​ർ. കാ​സ​ർ​കോ​ട് ഡി​വൈ.​എ​സ്.​പി​യും ചെ​ങ്ങ​ളാ​യി പെ​രി​ങ്കോ​ന്ന് സ്വ​ദേ​ശി​യു​മാ​യ പി.​പി. സ​ദാ​ന​ന്ദ​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​െൻറ പെ​രി​ങ്കോ​ന്നി​ലെ വീ​ട് വി​ട്ടു​ന​ൽ​കി മാ​തൃ​ക​യാ​യ​ത്.

ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഡൊ​മി​സി​ല​റി കെ​യ​ർ സെൻറ​ർ ഒ​രു​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ​തോ​ടെ​യാ​ണ് വീ​ട് വി​ട്ടു​ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മ​റി​യി​ച്ച​ത്.

പി.​പി. സ​ദാ​ന​ന്ദ​െൻറ താ​ൽ​പ​ര്യ പ്ര​കാ​രം ബ​ന്ധു​വാ​യ പി.​പി. ശ്യം​കു​മാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​പി. മോ​ഹ​ന​ന് താ​ക്കോ​ൽ കൈ​മാ​റി. സ്​​ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ. ​ജ​നാ​ർ​ദ​ന​ൻ, എം.​എം. പ്ര​ജോ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശാ​ർ​ങ്ധ​ര​ൻ, പി. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: