കോവിഡ് രണ്ടാംതരംഗ വ്യാപനം : കണ്ണൂർ കോർപ്പറേഷനിൽ സൗജന്യസേവനത്തിന് മൂന്ന് ആംബുലൻസുകൾ

കണ്ണൂർ: കോർപ്പറേഷൻ പരിധിയിലെ കോവിഡ് ബാധിതരായവരെയും മറ്റ് രോഗികളെയും അടിയന്തര സാഹചര്യങ്ങളിൽ ആസ്പത്രികളിലും ഡോമിസിലിയർ കെയർ ​സെന്ററിലേക്കും സൗജന്യമായി എത്തിക്കുന്നതിന് കോർപ്പറേഷനിൽ മൂന്ന് ആംബുലൻസുകൾ സജ്ജമായി. അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അഞ്ചോളം മറ്റു വാഹനങ്ങൾ നേരത്തേതന്നെ തയ്യാറാക്കിയിരുന്നു. ഇതിൽ മാധവറാവുസിന്ധ്യ ആസ്പത്രിയുടെ ആംബുലൻസിന്റെ സമ്മതപത്രം ചെയർമാൻ കെ.പ്രമോദ് മേയർ അഡ്വ. ടി.ഒ.മോഹനന് കൈമാറി.

ഡെപ്യൂട്ടി മേയർ കെ.ശബീന, സ്ഥിരംസമിതി അധ്യക്ഷൻമാരായ അഡ്വ. മാർട്ടിൻ ജോർജ്, പി.കെ.രാഗേഷ്, ഷമീമ ടീച്ചർ, കൗൺസിലർമാർ, കോർപ്പറേഷൻ സെക്രട്ടറി ഡി.സാജു എന്നിവർ പങ്കെടുത്തു.

എളയാവൂർ സി.എച്ച്. സെന്റർ, ലൂബ്‌നാഥ് ഷാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ ആംബുലൻസുകളുടെ സമ്മതപത്രം നേരത്തേ കോർപ്പറേഷന് കൈമാറിയിരുന്നു. ആംബുലൻസുകളുടെ സേവനം 24 മണിക്കൂറും സൗജന്യമായി ലഭ്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: