പെരുന്നാളാഘോഷം വീടുകളിലാക്കി വിശ്വാസികൾ

കണ്ണൂർ സിറ്റി : കോവിഡ് മഹാമാരിയെ തുടർന്ന് ചെറിയ പെരുന്നാളാഘോഷം വീടുകളിൽത്തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. ഒരു മാസം നീണ്ട കഠിനവ്രതത്തിന് പരിസമാപ്തികുറിച്ച് വ്യാഴാഴ്ച നടക്കുന്ന പെരുന്നാളോഘോഷവും പ്രാർഥനയും കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലൊരുക്കുകയാണ്. വ്രതനാളിലെ അവസാനത്തെ വെള്ളിയാഴ്ച ദിനവും വീടുകളിൽ തന്നെ പ്രാർഥന നടത്തിയാണ് ആഘോഷിച്ചത്.

കിറ്റുകൾ നൽകുന്നത് വൊളന്റിയർമാർവഴി ആയിരിക്കണം

:പെരുന്നാൾദിനത്തിൽ കുടുംബാംഗങ്ങൾ കിറ്റുകൾ നൽകുന്നത് വൊളന്റിയർമാർ വഴിയോ വാർഡ് അംഗങ്ങൾ വഴിയോ ആയിരിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. ഇതിനായി ഓരോ ആളും ഇറങ്ങുന്നത് രോഗവ്യാപനത്തിന് കാരണമാവും. ആടുമാടുകളെ എവിടെ നിന്നൊക്കെ കശാപ്പു ചെയ്യുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങളെ നേരത്തെ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങളും ലോക്ഡൗൺ നിയന്ത്രണങ്ങളും അനുസരിച്ചു മാത്രമേ എല്ലാം അനുവദിക്കൂവെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: