കുവൈത്തിൽ കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്തില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ (34) ആണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഏഴായി .
ഇന്നലെയും ഒരു മലയാളി കൊവിഡ് ബാധിച്ച മരിച്ചിരുന്നു.കുവൈത്തില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി തിരൂര്‍ ചേന്നര തലാപ്പില്‍ മുജീബ്റഹ്മാന്‍ (43) ആണ് മരിച്ചത്.
കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈത്തില്‍ ധനമന്ത്രാലയത്തില്‍ കരാര്‍ ജീവനക്കാരനായിരുന്നു. കുവൈത്തില്‍ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 3637 ആയി ഉയര്‍ന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 300 ഇന്ത്യക്കാര്‍ക്കാണ്. കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ദിവസേന വര്‍ധിക്കുകയാണ്.