എസ്എസ്എൽസി പരീക്ഷാ തീയതികൾ നിശ്ചയിച്ചു

എസ്എസ്എൽസി പരീക്ഷാ തീയതികൾ നിശ്ചയിച്ചു. മേയ് 26 ന് കണക്ക്, 27 ന് ഫിസിക്സ് , 28 ന് കെമിസ്ട്രി. പരീക്ഷകള്‍ ഉച്ചകഴിഞ്ഞായിരിക്കും നടത്തുക. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ. ഈ പരീക്ഷകള്‍ രാവിലെയായിരിക്കും. 

കേരള സര്‍വകലാശാലയുടെ ബിരുദ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈമാസം 21 ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്സുകളുടെ അഞ്ച് , ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28ന് തുടങ്ങുമെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പിലറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: