കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരിൽ രോഗ ലക്ഷണങ്ങൾ ; ഇവരെ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി

കണ്ണൂര്‍: ദുബായില്‍ നിന്ന് കണ്ണൂരിലെത്തിയ പ്രവാസികളില്‍ രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണം. ദുബായിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ 182 പ്രവാസികളില്‍ രണ്ട് പേര്‍ക്കാണ് കൊവിഡ് രോഗലക്ഷണം.ഇവരെ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും. ദുബായില്‍ നിന്നും 182 പേരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 7.20 നാണ് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. 109 പേര്‍ കണ്ണൂര്‍ സ്വദേശികളും 47 പേര്‍ കാസര്‍കോട് സ്വദേശികളുമാണ്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാരാണ് ബാക്കിയുള്ളവര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: