രഞ്ജിത് വധക്കേസ് ; 7 പ്രതികൾ കുറ്റക്കാർ
പേരൂർ രഞ്ജിത് ജോൺസൺ വധക്കേസിൽ 7 പ്രതികൾ കുറ്റക്കാർ. 8 ാം പ്രതിയെ വിട്ടയച്ചു. മനോജ്,രഞ്ജിത്,ബൈജു,പ്രണവ്,വിഷ്ണു,വിനേഷ്,റിയാസ് എന്നിവരെയാണ് കൊല്ലം നാലാം അഡിഷണൽ കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചത്.കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യത്തിനു രഞ്ജിത് ജോൺസണെ വീട്ടിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിൽ ക്വാറി അവശിഷ്ടങ്ങൾ തള്ളുന്ന കുഴിയിൽ കുഴിച്ചുമൂടിയെന്നാണു കേസ്.