തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

തിരുവന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.എട്ടുകോടി രൂപ വില വരുന്ന 25 കിലോ സ്വര്‍ണമാണ‌് പിടികൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. തിരുവനന്തപുരം തിരുമല സ്വദേശി സുനിലും സഹായിയായ മറ്റൊരാളുമാണു സംഭവത്തില്‍ പിടിയിലായത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമായതിനാല്‍ പിടിയിലായ രണ്ടാമത്തെ ആളിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാവിലെ ഒമാനില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് സുനില്‍ എത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ ഡിആര്‍ഐ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു.25 കിലോ സ്വര്‍ണം ബിസ്കറ്റ് രൂപത്തിലാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: