കണ്ണൂർ കോർപ്പറേഷൻ ആര്‍ക്ക് ?

കണ്ണൂർ കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ ചേരിമാറുന്നത് സംബന്ധിച്ച സൂചന പുറത്തുവന്നെങ്കിലും ഭരണമാറ്റത്തിലെ അനിശ്ചിതത്വം തുടരുകയാണ്. ഡെപ്യൂട്ടി മേയറുടെ ഒറ്റവോട്ടിന്‍റ ബലത്തിൽ എൽ.ഡി.എഫിന്‍റെ കൈയിലാണ് മൂന്നരവർഷമായ കോർപ്പറേഷൻ ഭരണം. അതേസമയം എൽ.ഡി.എഫിനൊപ്പമുള്ള ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് കോൺഗ്രസിന് പിന്തുണ നൽകിയതോടെ കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെടുമെന്ന ആശങ്കയുയർന്നു. കെ.സുധാകരൻ പി.കെ.രാഗേഷുമായി രാഗേഷിന്‍റെ വീട്ടിൽ ചെന്ന്‌ ചർച്ച നടത്തുക കൂടി ചെയ്തതോടെ പിണക്കത്തിന്റെ മഞ്ഞുരുകുകയും ചെയ്തു.രാഗേഷ് കോൺഗ്രസിൽ വരുന്നതിനെതിരേ പള്ളിക്കുന്നിലെ കോൺഗ്രസിൽ എതിർപ്പുണ്ടായിരുന്നു. നേരത്തേ പള്ളിക്കുന്ന്‌ ബാങ്കിൽനിന്ന് കോൺഗ്രസുകാരായ ജീവനക്കാരെ പിരിച്ചുവിട്ടു.അവിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ചില കേസുകളുമുണ്ട്. ഇതിനുള്ള പരിഹാരം കഴിഞ്ഞിട്ടുമതി രാഗേഷിനെ പാർട്ടിയിലെടുക്കുന്നതെന്നാണ് പള്ളിക്കുന്നിലെ കോൺഗ്രസുകാരുടെ അഭിപ്രായം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: