കുടുംബാംഗങ്ങളുടെ ജീവനെടുത്ത് രോഗങ്ങൾ ; ദുരിതക്കയത്തിൽ വിനീഷും സോണീഷും

കുടുംബാംഗങ്ങളുടെ ജീവനെടുത്ത് മാരകരോഗങ്ങൾ. ദുരിതക്കയത്തിൽ രണ്ട് സഹോദരന്മാർ.ചുരുങ്ങിയ നാളുകൾക്കുള്ളിൽ രോഗം പിടിപെട്ടു മരണമടഞ്ഞത് കുടുംബത്തിലെ നാലു പേരാണ്.ഈ കുടുംബത്തിലെ തന്നെ അവസാന കണ്ണികളായ ഈ സഹോദരന്മാരും വൃക്കരോഗംബാധിച്ച് ചികിത്സയിലാണ്.എന്നാൽ ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം രൂപയാണ് ചിലവ്.ഇത് കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഇവർ.കണ്ണൂർ മുതുകുറ്റിയിലെ ഈ വീടിനെ മാരകരോഗങ്ങൾ കടന്നു പിടിച്ചിട്ട് നാളുകളേറെയായി.മാതാപിതാക്കളും മക്കളുമെല്ലാം മാരകരോഗം പിടിപെട്ടാണ് മരണമടഞ്ഞത്.മാത്രമല്ല ടിപ്പർ ഡ്രൈവറായ വിനീഷും സഹോദരൻ സോണീഷും മാസങ്ങൾക്കു മുൻപാണ് വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.വിനീഷിന്റെ ഒന്നര വയസ്സുള്ള കുട്ടി ഇതേ രോഗത്തെ ബാധിച്ച് നേരത്തെ മരണമടഞ്ഞിരുന്നു.ഇരുവരുടെയും വൃക്ക മാറ്റിവച്ചാൽ മാത്രമേ രോഗം ഭേദമാവൂ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.കഴിഞ്ഞ ദിവസം ചക്കരക്കല്ല് കാനറാ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

A/C No. 4698101006944. UFSC CODE : CNRB0004698 MICR CODE : 670015006

ഫോൺ : 9847832968

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: