ആവേശ ലഹരിയില്‍ ഇന്ന് തൃശൂര്‍ പൂരം

തൃശ്ശൂര്‍ പൂരം ഇന്ന്. മേളവാദ്യ ആചാരപ്പെരുമയ്ക്ക് ഇന്ന് പൂര നഗരി സാക്ഷിയാകും.ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന കേരളത്തിന്‍റെ സംസ്കാരിക തനിമയുടെ ഉത്സവം കൂടിയാണ്. കുടമാറ്റത്തിന്‍റെ വര്‍ണ കാഴ്ചകളും വെടിക്കെട്ടിന്‍റെ ആവേശവുമായി പൂരം ഇന്ന് വര്‍ണാഭമാകും.രാവിലെ, കണിമംഗലം ശാസ്താവിന്‍റെ ആദ്യ പൂരം വടക്കുംനാഥന്‍റെ സന്നിധിയിലേക്ക് പുറപ്പെട്ടു. വിവിധ ഘടക പൂരങ്ങള്‍ അല്‍പ്പ സമയത്തിനകം പുറപ്പെടും. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളുടെ പാതയിലേക്ക് പ്രവേശിക്കുക. തുടര്‍ന്ന് ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ ഓരോരുത്തരും വടക്കുംനാഥനെ കണ്ട് വണങ്ങും.11 മണിയോടെയാണ് മഠത്തില്‍ വരവ്. 12 മണിയോടെ പാറമേക്കാവ് ഇറക്കി എഴുന്നള്ളിപ്പ്. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും. 2.45ന് ശ്രീമൂല സ്ഥാനത്ത് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. ഇതിന് ശേഷം വൈകിട്ട് 5.30ഓടെയാണ് കുടമാറ്റം. പിറ്റേന്ന് പുലര്‍ച്ചെ വെടിക്കെട്ട് നടക്കും. പകല്‍ പൂരം കൊട്ടിയവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: