കഞ്ചാവ് കടത്തിക്കൊണ്ട് വരവേ വാഹന സഹിതം അറസ്റ്റിൽ

0

ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ. അഹമ്മദും  പാർട്ടിയും ചേർന്ന്  തളിപ്പറമ്പ് താലൂക്കിൽ നടുവിൽ  പുലിക്കുരുമ്പയിൽ  വിലപനക്കായി KL 59 S 9737 നമ്പർ ടി.വി.എസ്. അപ്പാച്ചെബൈക്കിൽ 100 ഗ്രാം കഞ്ചാവ് കടത്തി കൊണ്ടു വരവെ ബൈക്ക്  സഹിതം തളിപ്പറമ്പ് താലൂക്കിൽ പുലിക്കുരുമ്പസ്വദേശി  ജോസ് മകൻ കണിയാൻ കുഴിയിൽ ജെറിൻ ജോസ്(22)എന്നയാളെ  അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.പ്രതി പുലിക്കുരുമ്പ തോട്ടു ചാലിലും  സ്കൂൾ പരിസരങ്ങളിലും കഞ്ചാവ്  വില്പന നടത്തി വരുന്നുണ്ടെന്ന പരാതിലഭിച്ചതനുസരിച്ചാണ് പരിശോധന നടത്തിയത് ഇയാൾ   കാസർഗോഡ് നിന്നും വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് തോട്ടുചാലിലെ പാറക്കെട്ടുകൾക്കിടയിൽ വെച്ച്  500 രൂപയുടെ പാക്കറ്റുകളാക്കി ഫോൺ മുഖാന്തിരംആവശ്യപ്പെട്ടാൽ ബൈക്കിൽ എത്തിച്ചു കൊടുക്കാറാണ് പതിവ്  . ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള നിരവധിബൈക്കുകളാണ്    പകലും രാത്രിയുമായി കഞ്ചാവിനായി  മേൽ പ്രദേശത്ത് ഇയാളെ  അന്വേഷിച്ചു  എത്തിച്ചേരാറുള്ളത് എന്ന് പരിസര വാസികൾ പറഞ്ഞു. റൈഡിൽ  പ്രിവന്റീവ് ഓഫീസർ സജീവ് പി.ആർ  സി മാരായ ധനേഷ് വി , രഞ്ചിത്ത്കുമാർ പി. , മുനീർ എം.ബി  ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading