യു.എ.ഇ. എല്ലാ വിസകളും ഈ വർഷം അവസാനം വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം

കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇ. എല്ലാ വിസകളും ഈ വർഷം അവസാനംവരെ കാലാവധി നീട്ടി നൽകി. സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐ.ഡി. എന്നിവയ്ക്കും ഇതേ ഇളവ് ലഭിക്കും. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞവയ്ക്കാണ് നിയമം ബാധകം.
യു.എ.ഇ.യ്ക്കകത്തും പുറത്തുമുള്ള എല്ലാ താമസ വിസക്കാരും ഈ വർഷാവസാനം വരെ ആനൂകൂല്യത്തിന് അർഹരാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികൾക്ക് ആശ്വാസമാകുന്ന യു.എ.ഇ.യുടെ പുതിയ തീരുമാനം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവാണ് അറിയിച്ചത്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യാത്ര അനിശ്ചിതമായി നീളുന്നത് വിസാ കാലാവധി കഴിഞ്ഞവരെയും കഴിയാനിരിക്കുന്നവരെയും വലിയ ആശങ്കയിലാക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: