കേരളത്തിന്റെ കരുതലിന് കണ്ണൂരിലെ അതിഥി തൊഴിലാളിയുടെ ഐക്യദാര്‍ഢ്യം; കണ്ണൂരിന്റെ മനസ് നിറച്ച് നരേന്ദ്ര ജാന്‍ഗിദ്

നരേന്ദ്ര ജാന്‍ഗിദിന്റെത് വെറുമൊരു സംഭാവനയല്ല, കൊറോണക്കാലത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിഥി തൊഴിലാളികള്‍ മനസ്സറിഞ്ഞ് നല്‍കു ഐക്യദാര്‍ഢ്യമാണ്. രാജസ്ഥാന്‍ സ്വദേശിയും മാര്‍ബിള്‍ തൊഴിലാളിയുമായ നരേന്ദ്ര ജാന്‍ഗിദാണ് സ്വരുക്കൂ’ി വെച്ച 5500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്.

അതിഥി തൊഴിലാളികള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തനാണ് ജാന്‍ഗിദ്. ഞങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുുണ്ട്. ഭക്ഷണവും വൈദ്യസഹായവുമുള്‍പ്പെടെ എല്ലാ സഹായങ്ങളും ഉറപ്പാക്കുു. വിദൂര ദേശങ്ങളില്‍ നി് ഇവിടെയെത്തി ജോലി ചെയ്യു അതിഥി തൊഴിലാളികളോട് കേരള സര്‍ക്കാര്‍ കാണിക്കു കരുതലും സ്‌നേഹവും വിലമതിക്കാനാവാത്തതാണെ് അദ്ദേഹം പറയുു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തന്റെ സഹായമാണിത് ജാന്‍ഗിദ് പറഞ്ഞു. തുക തളിപ്പറമ്പ് തഹസില്‍ദാര്‍ സി വി പ്രകാശന് കൈമാറി.

ജോലിതേടി 18 വര്‍ഷമായി കേരളത്തിലെത്തിയ ജാന്‍ഗിദ് തളിപ്പറമ്പ് മയ്ക്കാണ് താമസം. കോവിഡ് സാമൂഹ്യ വ്യാപനം തടയുതിനായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണമാണ് ജില്ലയില്‍ നടപ്പാക്കുത്. താമസയിടങ്ങള്‍ കേന്ദ്രീകരിച്ച് വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത എിവയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുതിനോടൊപ്പം ഭക്ഷണ സാധനങ്ങളുടെ കിറ്റും ആവശ്യമായ വൈദ്യ സഹായവും നല്‍കിവരുുണ്ട്. മഹാമാരിയുടെ ഈ ദുരിത കാലത്ത് ഒരാള്‍പോലും പട്ടിണികിടക്കരുതെ സര്‍ക്കാരിന്റെ പ്രഖ്യാപനം തങ്ങള്‍ക്ക് നല്‍കു ആശ്വാസം ഏറെ വലുതാണെന്ന് നരേന്ദ്ര ജാന്‍ഗിദ് സാക്ഷ്യപ്പെടുത്തുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: