എക്സൈസ് സംഘം വാഷ് പിടികൂടി
പിണറായി : കൊറോണ (കോവിഡ്- 19) ബാധയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മദ്യവിൽപ്പനശാലകൾ അടച്ചതിനെ തുടർന്ന് എക്സൈസ് വ്യാജമദ്യവേട്ട കർശനമാക്കി. ഇതിൻ്റെ ഭാഗമായി പിണറായി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ നസീർ ബി യും പാർട്ടിയും IB ഇൻഫർമേഷൻ പ്രകാരം കീഴത്തുർ ലക്ഷംവീട് റോഡിൽ മുണ്ടി യാഡിതാഴെ പുഴക്കര ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷ് കണ്ടെടുത്തു. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി യു, സിവിൽ എക്സൈസ് ഓഫീസർമാരായ ലിമേഷ് ഒ, ബിജേഷ് എം എന്നിവർ പങ്കെടുത്തു.