ലോകത്ത് കോവിഡ് മരണം 1,14,208; രോഗികൾ പതിനെട്ടര ലക്ഷം

1,14,208 പേര്‍ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 18,52,652 ആയി ഉയര്‍ന്നു. അമേരിക്കയില്‍ വന്‍ ദുരന്തമാണ് കോവിഡ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 1528 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ അമേരിക്കയില്‍ മരണസംഖ്യ 22105 ആയി. രോഗബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. 5,60,425പേര്‍ക്കാണ് യു എസില്‍ രോഗം പിടിപെട്ടത്.

ബ്രിട്ടനില്‍ മരണം പതിനായിരം കടന്നു. 737 പേരാണ് കഴിഞ്ഞ ഒരു ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ യുകെയില്‍ മരണസംഖ്യ 10,612 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 84,217 ആയി ഉയര്‍ന്നു. 603 പേരാണ് ഇന്നലെ സ്‌പെയിനില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 17,209 ആയി. രോഗബാധിതരുടെ എണ്ണം 166831 ആണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: