കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെയും ഭാസ്‌കര പൊതുവാളിനെയും ജന്മനാട് ആദരിക്കുന്നു…

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെയും ഭാസ്‌കര പൊതുവാളിനെയും ജന്മനാട് ആദരിക്കുന്നു…

പയ്യന്നൂര്‍: നാടകപ്രവര്‍ത്തനത്തിന്റെ അമ്പത്തഞ്ചാണ്ട് തികയ്ക്കുന്ന ടി.പി.ഭാസ്‌ക്കര പൊതുവാളെയും പാട്ടെഴുത്തില്‍ നാല്‍പ്പതാണ്ട് തികയ്ക്കുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയേയും ആദരിക്കും. കൈതപ്രം പൊതുജന വായനശാലയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ജന്മനാട് ആദരിക്കുന്നു. 15ന് വിഷു ദിനത്തിലാണ് ഭാസ്‌കരപൊതുവാളെ ആദരിക്കുന്നത്.  വജ്രജൂബിലിയുടെ സമാപനച്ചടങ്ങില്‍ കൈതപ്രത്തെയും ആദരിക്കുന്നു. പതിനെട്ടാമത്തെ വയസ്സില്‍ കണക്ക് പുസ്തകം എന്ന നാടകമെഴുതി നാടക പ്രവര്‍ത്തനം ആരംഭിച്ച ഭാസ്‌ക്കരപൊതുവാള്‍ ഏറ്റവും ഒടുവില്‍ എഴുതിയ ആക്ഷേപഹാസ്യനാടകമാണ് ഓന്ത്  സ്വന്തം നാടകപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ 15 വര്‍ഷം കൈതപ്രം കൈരളി കലാകേന്ദ്രത്തിനു വേണ്ടിയാണ് നാടകം ചെയ്തത്.  കെ.എസ്.നമ്പൂതിരിയുടെ സമസ്യയാണ് ആദ്യം സംവിധാനം ചെയ്ത് അവതരിപ്പിച്ചത്. തുടര്‍ന്ന് സോപാനം, സി.എല്‍ ജോസിന്റെ നാടകങ്ങള്‍, പി.എം’ താജിന്റെ നാടകങ്ങള്‍, അവതരിപ്പിച്ചു. 1978ല്‍ മാതമംഗലം ഹൈസ്‌കൂളിലെ അദ്ധ്യാപകര്‍ അഭിനയിച്ച സി.എല്‍ ജോസിന്റെ സൂര്യാഘാതം നാടകം ടിക്കറ്റ വെച്ച് ശാ കല്യന്‍ എന്ന തൂലികാനാമത്തില്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചു തുടര്‍ന്ന് പയ്യന്നൂര്‍ കേന്ദ്രീകരിച്ചാണ് നാടകപ്രവര്‍ത്തനം നടത്തിയത്. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ ടെമ്പിള്‍ ബ്രദേഴ്‌സും ഗ്രാമം പ്രതിഭയുമാണ് പിന്നീട് ഭാസ്‌കര പൊതുവാളുടെ നാടകങ്ങള്‍ അവതരിപ്പിച്ചത്. 64 മുതല്‍ യുവജനോത്സവ നാടക വേദിയില്‍ ഭാസ്‌കര പൊതുവാള്‍ സജീവമായിരുന്നു. മെക്കാളെയുടെ മക്കള്‍, തിത്തിരിപ്പക്ഷിയുടെ സ്വപ്‌നം, പൂമണികള്‍, ഏഷ്യാഡ് 82, പൂജ്യം + പൂജ്യം – + പൂജ്യം +2 = 428, തുടങ്ങി ഒട്ടേറെ നാടകങ്ങളെഴുതി യുവജനോത്സവവേദികളില്‍ അവതരിപ്പിച്ചു. പി.എ.എം.ഹനീഫയുടെ നെന്മണികള്‍, അസീസിന്റെ ചാവേര്‍പ്പട എന്നീ നാടകങ്ങളും ജടായു ,ബറാബസ്, മൃത്യു ശില, തുടങ്ങി ഒട്ടേറെ നാടകങ്ങള്‍ പയ്യന്നൂര്‍ ടെമ്പിള്‍ ബ്രദേഴ്‌സും, ഗ്രാമം പ്രതിഭയും അവതരിപ്പിച്ചു. 1979ല്‍ പയ്യന്നൂര്‍ ശരവണഭവനാട്യസംഘത്തിന്ന് വേണ്ടി എഴുതിയ ഉദയസംക്രാന്തി വിവിധ കലാസമിതികള്‍ നൂറു കണക്കിന് വേദികളില്‍ അവതരിപ്പിച്ചു.: അധികാര വടംവലിയും കസേര കളിയും നടത്തി സാധാരണജനങ്ങളെ കബളിപ്പിക്കുന്ന രാഷ്ട്രീയക്കാരെ ആക്ഷേപഹാസ്യത്തിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്ന നാടകമാണ് ഉദയസംക്രാന്തി. ഏറ്റവും ഒടുവില്‍ 2018 ജനുവരി ഒന്നിന് ഈ നാടകം വെഞ്ഞാറമൂട് രംഗ പ്രഭാതില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ അവതരിപ്പിച്ചു.  40 കൊല്ലം മുമ്പ് ഈ നാടകം അരങ്ങിലെത്തിച്ച അതേ കലാകാരന്മാരാണ് 2018 ലും ഈ നാടകം അവതരിപ്പിച്ചത്. ഈ 73 ാമത്തെ വയസ്സിലും സജീവമായി നാടക രംഗത്ത് നിറഞ്ഞു നില്ക്കുന്നു ഭാസ്‌കര പൊതുവാള്‍ എന്നതിന്ന് ഓന്ത് എന്ന നാടകം സാക്ഷിയാണ്. സമീപകാല രാഷ്ട്രീയത്തിന്റെ ഒര് നഖചിത്രം ഈ ആക്ഷേപഹാസ്യനാടകത്തിലൂടെ ഭാസ്‌കര പൊതുവാള്‍ വരച്ചുകാട്ടുന്നു. ഓന്തിന്റെ അണിയറ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ജന്മനാടായ കൈതപ്രം ഭാസ്‌കര പൊതുവാളെ ആദരിക്കുന്നത്…
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: