സാന്ത്വന കേന്ദ്രത്തിലേക്ക് കുട്ടികളുടെ സ്നേഹ സമ്മാനം.

കണ്ണൂർ :വിവിധ രോഗങ്ങളാലും മറ്റും സമുഹത്തിൽ ഒറ്റപ്പെട്ടു പോയവരെ ഏറ്റെടുത്തു സംരക്ഷിച്ചു വരുന്ന എളയാവൂർ സി.എച്ച് സെന്ററിന്റെ സാന്ത്വന കേന്ദ്രത്തിലെ (പാലിയേറ്റീവ് ഇൻ ) അന്തേവാസികൾക്ക് സ്നേഹ സമ്മാനം നൽകി മാതൃകയാവുകയാണ് എളയാവൂർ സി.എച്ച്.എം വനിതാ കോളേജിലെ ആദ്യ വർഷ ബി.കോം.വിദ്യാർത്ഥിനികൾ.ഈ വിദ്യാർത്ഥിനികൾ പലപ്പോഴും ഇവിടുത്തെ അന്തേവാസികളെ സന്ദർശിക്കൽ പതിവായിരുന്നു.അതു കൊണ്ട് തന്നെ അന്തേവാസികളായവരെ കുട്ടികൾ സ്വന്തം രക്ഷിതാക്കൾക്ക് തുല്ല്യം സ്നേഹിച്ചിരുന്നു. പലപ്പോഴും ഉച്ച സമയത്ത് ഇവിടെ എത്താറുള്ള കുട്ടികൾ സി.എച്ച്.സെന്ററിന്റെ പാചപുരയിൽ നിന്നും അന്തേവാസികൾക്കായി തെയ്യാർ ചെയ്ത ഭക്ഷണം എടുത്തു കൊടുക്കാറുള്ളത് പതിവായിരുന്നു. പാചകപ്പുരയിലെ പരിമിതികൾ മനസ്സിലാക്കിയ പ്രസ്തുത കോളേജിലേ വിദ്യാർത്ഥിനികൾ ഈ അധ്യായന വർഷത്തെ പഠനം കഴിഞ്ഞ് പോകുന്നതിന്റെ ഭാഗമായി തങ്ങളെ സ്വന്തം മക്കൾക്ക് തുല്ല്യം സ്നേഹിച്ച അന്തേവാസികൾക്ക് ഉപയുക്തമായ ഒരു സ്നേഹ സമ്മാനമാണ് സമർപ്പിച്ചത്. പാചക പുരയിലേക്ക് ആവശ്യമായ മിക്സർ ഗ്രൈന്ററാണ് ഇവർ സമ്മാനമായി നൽകുകയായിരുന്നു.. വാത്സല്യ നിധികളായ അന്തേവാസികൾ കുട്ടികളെ ചേർത്ത് പിടിച്ചു കൊണ്ട് യാത്രയാക്കുകയും അവരുടെ ഉന്നത വിജയത്തിന് വേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്തു. പല വിദ്യാർത്ഥിനികളും നിറകണ്ണുകളോടെയാണ് അന്തേവാസികളോട് യാത്ര പറഞ്ഞത്. പ്രസ്തുത പരിപാടിയുടെ ഭാഗമായി സി.എച്ച്.സെന്ററിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ രക്ഷാധികാരികളായ സത്താർ എഞ്ചിനിയർ, ഉമ്മർ പുറത്തീൽ, ചെയർമാൻ സി.എച്ച്.മുഹമ്മദ് അഷ്റഫ്, ജനറൽ സിക്രട്ടറി കെ.എം.ഷംസുദ്ദീൻ, കണ്ണഞ്ചാൽ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പക്കർ, ആർ.എം. ഷബീർ, എൻ.അബ്ദുള്ള, അക്രം പള്ളിപ്രം, അബ്ദുള്ള മൗവ്വഞ്ചേരി, എൻ.പി.കുഞ്ഞിമുഹമ്മദ്, വനിത കോളേജ് അധ്യാപകരായ ലുബ്ന, രഹന, റാഹില എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: