ചരിത്രത്തിൽ ഇന്ന്: മാർച്ച് 13

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് മാർച്ചിലെ രണ്ടാമത്തെ ബുധനാഴ്ച.. ദേശീയ പുകവലി വിരുദ്ധ ദിനമായി ബ്രിട്ടനിൽ ആചരിക്കുന്നു.. (മെയ് 31 ലോക പുകയില വിരുദ്ധ ദിനമാണ്…)

1781.. ജർമനിയിൽ ജനിച്ച ബ്രിട്ടീഷുകാരനായ വില്യം ഹെർഷൽ യുറാനസ് കണ്ടു പിടിച്ചു..

1852- Uncle Sam കാർട്ടൂൺ New yok lantern ൽ ആദ്യമായി പ്രസിദ്ധീകരിച്ചു…

1877 – ചെവിമറ(Ear muffs) യുടെ പേറ്റന്റ് ചെസ്റ്റർ ഗ്രീൻവുഡ് കരസ്ഥമാക്കി..

1881 – റഷ്യൻ ട്സാർ അലക്സാണ്ടർ രണ്ടാമൻ വധിക്കപ്പെട്ടു…

1900- ഫ്രാൻസിൽ സ്ത്രീകളുടെയും കുട്ടികളുടെയും ജോലി സമയം പരമാവധി 11 മണിക്കൂറായി നിജപ്പെടുത്തി..

1921- മംഗോളിയ ചൈനയിൽ നിന്ന് സ്വാതന്ത്ര്യം നേടി..

1930- Clyde tombaugh പ്ലൂട്ടോ ഗ്രഹം കണ്ടു പിടിച്ചതായി പ്രഖ്യാപിച്ചു. (അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ Percival Lowell ആണ് പ്ലൂട്ടോ കണ്ടെത്തിയതെന്നും പേരിന്റെ ഇരുഭാഗത്തിന്റെ ആദ്യാക്ഷരമാണ് പ്ലൂട്ടോ എന്ന പേരിന് പിന്നിലെന്നും ചിലയിടത്ത് കാണുന്നുണ്ട് )

1940- ഇന്ന് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും രോമാഞ്ചകരമായ പ്രതികാരത്തിന്റെ ഓർമദിനം… 1919ൽ നിരായുധരായ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ വിരിമാറിലേക്ക് നിർദാക്ഷിണ്യം വെടിവച്ച് ജാലിയൻവാലാബാഗിനെ ചോരക്കളമാക്കുന്നതിന് നേതൃത്വം കൊടുത്ത മൈക്കൽ ഒ ഡയറിനെ 21 വർഷത്തെ ഒടുങ്ങാത്ത പ്രതികാരാഗ്നി മനസ്സിൽ സൂക്ഷിച്ച് 40 കാരനായ ഇന്ത്യൻ യുവാവ് ഇംഗ്ലിഷ് കാരനെ പോലെ വേഷ മാറ്റം ചെയ്ത് ലണ്ടനിലെ ഒരു മീറ്റിങ്ങ് ഹാളിൽ വച്ച് 0.45 സ്മിത്ത് & വെസ്റ്റൻ റിവോൾവർ ഉപയോഗിച്ച് 6 റൗണ്ട് വെടിവച്ച് ഹൃദയവും ശ്വാസകോശവും വൃക്കകളും തകർത്ത പ്രതികാരാഗ്നിയുടെ ദിവസം.. ഇതിന്റെ പേരിൽ അഭിമാനത്തോടെ 31 – 7 – 1940 ൽ തൂക്കുകയറിൽ ചിരിച്ചു കൊണ്ട് കയറിയ ഉദ്ദം സിങ് എന്ന ധീര വിപ്ലവകാരി ഇന്ത്യക്കാരന്റെ അഭിമാന നക്ഷത്രമായ ദിനം…

1943.. Krakow യിലെ ജൂത കേന്ദ്രം ജർമൻ സൈന്യം തകർത്തു. Schinders list എന്ന പ്രശസ്ത സിനിമക്കാധാരം ഈ സംഭവമാണ്..

1987- ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർ സുനിൽ ഗാവസ്കർ (പാക്കിസ്ഥാനെതിരെ ആയിരുന്നു മത്സരം ) അവസാനത്തെ ക്രിക്കറ്റ് ടെസ്റ്റിന് പാഡ് കെട്ടി ഇറങ്ങിയ ദിവസം..

1997- മിഷനറീസ് ഓഫ് ചാരിറ്റി, സിസ്റ്റർ നിർമ്മലയെ മദർ തെരേസയുടെ പിൻഗാമിയായി തെരഞ്ഞെടുത്തു..

2003 – മൂന്നര ലക്ഷം വർഷം പഴക്കമുള്ള നിവർന്നു നടക്കുന്ന മനുഷ്യന്റെ കാല്പാദത്തിന്റെ പാദമുദ്ര (footprint) ഇറ്റലിയിൽ കണ്ടെത്തി…

2007- ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് , വെസ്റ്റ് ഇൻഡീസിൽ തുടങ്ങി…

2012- എൻസൈക്ലോപീഡിയ ബ്രിറ്റാനിക്ക ഇനി മുതൽ അച്ചടിച്ച പതിപ്പ് ഉണ്ടായിരിക്കില്ല എന്ന് പ്രഖ്യാപിച്ചു..

2013 – കെ. എം. മാണിയുടെ ബഡ്ജറ്റ് പ്രസംഗത്തിനെതിരെ നിയമസഭയുടെ ചരിത്രത്തിലില്ലാത്ത അക്രമ തേർവാഴ്ച നടന്ന ദിവസം..

2013 – അർജൻറീനക്കാരനായ കർദിനാൾ Jorge Mario bergoglio, ഫ്രാൻസിസ് മാർപാപ്പ എന്ന പേർ സ്വീകരിച്ച് കത്തോലിക്ക സഭയുടെ 266 മത് പോപ്പായി ചുമതലയേറ്റു..

ജനനം

1764- ചാൾസ് ഗ്രേ. ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് രീതിയിൽ സമൂലമായ മാറ്റം വരുത്തിയ 1832 ലെ Reforms act നടപ്പിലാക്കിയ വ്യക്തി..

1855 – Percival Lowell- അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ- ഇദ്ദേഹം ആണ് പ്ലൂട്ടോ കണ്ടെത്തിയതെന്നും പേരിന്റെ ഇരുഭാഗത്തിന്റെ ആദ്യാക്ഷരമാണ് പ്ലൂട്ടോ എന്ന പേരിന് പിന്നിലെന്നും പറയപ്പെടുന്നു..

1944- ഒടുവിൽ ഉണ്ണികൃഷ്ണൻ – മലയാള സിനിമയിലെ നാട്ടിൻ പുറത്ത് കാരനായ ജനകീയ താരം… 2002 ൽ മികച്ച നടനുളള സംസ്ഥാന അവാർഡ് ലഭിച്ചു..

1982- പ്രീജാ ശ്രീധരൻ – മലയാളി ഒളിമ്പ്യൻ – ദീർഘദൂര ഓട്ടക്കാരി – 2010 ഏഷ്യൻ ഗയിംസ് സ്വർണ മെഡൽ (10,000 മീ) ജേതാവ്..

ചരമം

1881- അലക്സാണ്ടർ രണ്ടാമൻ – 1855 മുതൽ 1881 വരെ റഷ്യൻ സാർ ചക്രവർത്തി.. തീവ്ര ഇടതുപക്ഷക്കാർ എന്ന് വിളിക്കപ്പെട്ടവരാൽ വധിക്കപ്പെട്ടു..

1901- ബഞ്ചമിൻ ഹാരിസൺ.. അമേരിക്കയുടെ 23 മത് പ്രസിഡണ്ട്..

1958- മഹാകവി വള്ളത്തോൾ നാരായണ മേനോൻ – സ്വതന്ത്ര്യ സമര ഗായകൻ.. ആധുനിക കവിത്രയങ്ങളിൽ ഒരാൾ…1908-ൽ ഒരു രോഗബാധയെ തുടർന്ന് ബധിരനായി ജീവിച്ചു.. മലയാളത്തിന്റെ പൂങ്കുയിൽ.. ചിത്ര യോഗം എന്ന മഹാകാവ്യം എഴുതി. കേരള കലാമണ്ഡലം സ്ഥാപകൻ..

2004- എൻ. ശിവൻപിള്ള – മുൻ പറവൂർ MLA , CPI നേതാവ് – ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ (1982) എ.സി. ജോസിനെ തോൽപ്പിച്ച വിജയി എന്ന പേരിൽ ചരിത്രത്തിൽ ഇടം പിടിച്ചു..

2004… ഉസ്താദ് വിലായത്ത് ഖാൻ… സിത്താർ വിദഗ്ധൻ..

2010 – ഹി പിങ്പിങ്.. ചൈനീസ് വംശജൻ.. ലോകത്തിലെ നടക്കാൻ ആകുന്ന ഏറ്റവും കുറിയ മനുഷ്യൻ.. 74 സെ.മീ (2 അടി 5 ഇഞ്ച്) ആയിരുന്നു അദ്ദേഹത്തിന്റെ പൊക്കം.. മരിക്കുന്നത് വരെ ഇതു ലോക റെക്കോർഡ് ആയിരുന്നു…

2017.. എം. രത്ന സിങ്.. മുൻ കേരള അഡ്വക്കറ്റ് ജനറൽ (1996-2001)- വടകര ലോക്സഭാ മണ്ഡലത്തിൽ കെ.പി. ഉണ്ണികൃഷ്ണനെതിരെ യുഡിഎഫ്… ബി ജെ പി സംയുക്ത സ്ഥാനാർഥിയായി തോറ്റ് വാർത്തകളിൽ നിറഞ്ഞു..

(സംശോധകൻ – കോശി ജോൺ ,എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: