രണ്ടാംഘട്ട വാക്‌സിനേഷൻ: കണ്ണൂർ ജില്ലയിൽ 1597 പേർക്ക് കുത്തിവെപ്പ് നൽകി

കണ്ണൂർ: രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷ​ൻെറ ഭാഗമായി ജില്ലയിൽ വെള്ളിയാഴ്ച 1597 പേർക്ക് ആദ്യ ഡോസ് പ്രതിരോധ കുത്തിവെപ്പ്​ നൽകി. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ നൽകിയിരുന്നു. പൊലീസ്, റവന്യു, തദ്ദേശ സ്വയംഭരണം, സായുധ സേനാ വിഭാഗങ്ങളിലെ രജിസ്​റ്റർ ചെയ്ത ജീവനക്കാർക്കാണ് രണ്ടാംഘട്ടത്തിൽ കുത്തിവെപ്പു​ നൽകിയത്. വിവിധ ആശുപത്രികൾക്കുപുറമെ കണ്ണൂർ എ.ആർ ക്യാമ്പ്, സിവിൽ സ്​റ്റേഷൻ എന്നിവിടങ്ങളിലും വാക്സിനേഷൻ സൻെററുകൾ ഒരുക്കിയിരുന്നു. ആകെ 23 സൈറ്റുകളിലായി 35 സെഷനുകളായാണ് വെള്ളിയാഴ്ച വാക്സിൻ നൽകിയത്. 18ന് താഴെ പ്രായമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കഴിഞ്ഞ മൂന്നുമാസമായി ഗുരുതരമായ അസുഖം ബാധിച്ചവർ എന്നിവരെ ഈ ഘട്ടത്തിൽ വാക്സിനേഷനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വക്സിനേഷന് എത്തുന്നവർ ഇതുമായി ബന്ധപ്പെട്ട സമ്മതപത്രം ഒപ്പിട്ട് കേന്ദ്രങ്ങിൽ ഏൽപിക്കണം. ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടോ എന്ന് ഒരാഴ്ചക്കാലം നിരീക്ഷിക്കുന്നതിന് പ്രത്യേക സ്വയം നിരീക്ഷണ ഫോറവും സൻെററുകളിൽ നിന്നും ലഭിക്കും. ഒന്നാം ഘട്ടത്തിൽ 26,248 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. വെള്ളിയാഴ്​ച കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, അഡീഷനൽ എസ്.പി.വി.ഡി വിജയൻ, സി.ആർ.പി.എഫ് ഡെപ്യൂട്ടി കമാൻഡൻറുമാരായ ആർ. ശരവണ, എം.ജെ. റീജൻ, അസി.കമാൻഡൻറ്​ പി.ടി. സന്തോഷ് എന്നിവരും ഉൾപ്പെടുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: