ശ്രീധരിയുടെ മരണം കൊലപാതകം: പ്രതി ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

ത​ല​ശ്ശേ​രി: ഗോ​പാ​ല​പേ​ട്ട ഫി​ഷ​റീ​സ് കോ​മ്ബൗ​ണ്ടി​ലെ പ​ടി​ഞ്ഞാ​റെ പു​ര​യി​ല്‍ സി.​എം. ശ്രീ​ധ​രി​യു​ടെ (51) മ​ര​ണം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് വി​ര​ല്‍​ചൂ​ണ്ടി പോ​സ്​​റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. മ​ര​ണം കൊ​ല​പാ​ത​കം ത​ന്നെ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണ​വും നീ​ങ്ങു​ന്ന​ത്. ഒാേ​ട്ടാ ഡ്രൈ​വ​റാ​യ പ്ര​തി ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ (56) പൊ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. നേ​ര​ത്തെ മ​ന​പ്പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​കു​റ്റം ചു​മ​ത്തി​യാ​ണ് പൊ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പോ​സ്​​റ്റ്മോ​ര്‍​ട്ട​ത്തി​ല്‍, ത​ല​യി​ലേ​റ്റ ക്ഷ​ത​മാ​ണ് ശ്രീ​ധ​രി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​യ​തെ​ന്ന് പൊ​ലീ​സ് സ​ര്‍​ജ​ന്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.
ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍, ഓ​ട്ടോ​യി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണ​പ്പോ​ഴു​ണ്ടാ​യ പ​രി​ക്ക​ല്ലെ​ന്നും ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ദി​വ​സം ശ്രീ​ധ​രി സ​ഞ്ച​രി​ച്ച കെ.​എ​ല്‍ 58 എ​ച്ച്‌ 9715 ഓ​ട്ടോ​റി​ക്ഷ ത​ല​ശ്ശേ​രി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി‍െന്‍റ ഭാ​ഗ​മാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ഓ​ട്ടോ​യി​ല്‍ വെ​ച്ച്‌ സൈ​ദാ​ര്‍ പ​ള്ളി​ക്ക് സ​മീ​പം ശ്രീ​ധ​രി കൊ​ല്ല​പ്പെ​ട്ട​ത്. ഓ​ട്ട​ത്തി​നി​ട​യി​ല്‍ റോ​ഡി​ല്‍ തെ​റി​ച്ച്‌ ത​ല​യി​ടി​ച്ചു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​ദ്യം പ്ര​ച​രി​ച്ച​ത്. സം​ഭ​വം ന​ട​ന്ന​യു​ട​ന്‍, ഓ​ട്ടോ ഡ്രൈ​വ​ര്‍ ഗോ​പാ​ല പേ​ട്ട​യി​ലെ നാ​പാ​സി​ല്‍ േഗാ​പാ​ല​കൃ​ഷ്ണ​നെ (56) പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഒാേ​ട്ടാ​യി​ല്‍ െവ​ച്ച്‌ ശ്രീ​ധ​രി​യു​മാ​യി വ​ഴ​ക്കി​ട്ട​താ​യി ഇ​യാ​ള്‍ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. മ​ര​ണ​കാ​ര​ണം കൃ​ത്യ​മാ​യി അ​റി​യി​ച്ചി​രു​ന്നി​ല്ല. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന്, ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വെ​ച്ചു​ണ്ടാ​യ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ള്‍ ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി. ജൂ​ബി​ലി റോ​ഡി​ലെ ഡൗ​ണ്‍ ടൗ​ണ്‍ മാ​ളി​ല്‍ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ ശ്രീ​ധ​രി, പ്ര​തി ഗോ​പാ​ല​കൃ​ഷ്ണ‍െന്‍റ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് മി​ക്ക​പ്പോ​ഴും ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​റു​ള്ള​ത്.
ഇ​യാ​ളു​മാ​യി സ്ത്രീ​ക്ക് പ​ണ​മി​ട​പാ​ടും ഉ​ണ്ടാ​യി​രു​ന്നു. 20,000ത്തോ​ളം രൂ​പ ശ്രീ​ധ​രി ബാ​ങ്കി​ല്‍​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ന് ന​ല്‍​കി​യി​രു​ന്നു. ഇ​ത് തി​രി​ച്ചു​ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. സം​ഭ​വ​ദി​വ​സം ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ശ്രീ​ധ​രി​യെ ഓ​ട്ടോ​യി​ല്‍ വി​ളി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. തി​രി​ച്ചു​ന​ല്‍​കാ​നു​ള്ള പ​ണ​ത്തെ ചൊ​ല്ലി ത​ര്‍​ക്കം രൂ​ക്ഷ​മാ​വു​ക​യും ഒ​ടു​വി​ല്‍ കൈ​യാ​ങ്ക​ളി​യി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു. വ​ക്കേ​റ്റ​ത്തി​നി​ടെ ഒാേ​ട്ടാ നി​ര്‍​ത്തി പ്ര​തി, സ്ത്രീ​യു​ടെ മു​ടി​യി​ല്‍ പി​ടി​ച്ച്‌ ത​ല നി​ര​വ​ധി ത​വ​ണ ഓ​ട്ടോ​റി​ക്ഷ​ക്ക് ഇ​ടി​ച്ചു​വെ​ന്നും ഇ​രു​മ്ബു​വ​ടി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ്ത്രീ​യു​ടെ ത​ല​ക്ക് ഗു​രു​ത​ര​മാ​യി ക്ഷ​ത​മേ​റ്റി​രു​ന്നു. ഇ​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്ന് തെ​ളി​ഞ്ഞ​താ​യി എ​സ്.​ഐ എ. ​അ​ഷ​റ​ഫ് പ​റ​ഞ്ഞു.
ഓ​ട്ടോ​റി​ക്ഷ​യി​ല്‍​നി​ന്നും ശ്രീ​ധ​രി റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന​ത് നേ​രി​ല്‍ ക്ക​ണ്ട സാ​ക്ഷി​മൊ​ഴി​യും പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ശ്രീ​ധ​രി​യെ നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ന്ന​ത് അ​ക​ലെ മാ​റി​നി​ന്ന് പ്ര​തി നോ​ക്കി​ക്ക​ണ്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി സ്​​ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ച​താ​യും ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മൊ​ഴി​ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കി​ടെ ശ്രീ​ധ​രി മ​രി​ച്ച​ത്. കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച പ്ര​തി ഗോ​പാ​ല​കൃ​ഷ്ണ​നെ തെ​ളി​വെ​ടു​ക്കാ​നാ​യി പൊ​ലീ​സ് അ​ടു​ത്ത ദി​വ​സം ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങും. ഇ​തി​നാ​യി പൊ​ലീ​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: