മുള്ളൻപന്നിയെ പിടിച്ച് ഇറച്ചിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ

തളിപ്പറമ്പ് : മുള്ളൻപന്നിയെ കെണി വെച്ച് പിടിച്ച് ഇറച്ചിയാക്കിയ മധ്യവയസ്കൻ അ റസ്റ്റിൽ . വെള്ളാറയിലെ എറന്തല പുതിയ പുരയിൽ എ . പി . മുസ്തഫ ( 60 ) യെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൃഷ് ണ കുമാറും സംഘവും അറസ്റ്റ് ചെയ്തത് . പാകം ചെയ്യാനായി സൂക്ഷിച്ച ആറ് കിലോ മുള്ളൻപന്നി ഇറച്ചിയും തോൽ ഉൾപ്പെടെയു ള്ള അവശിഷ്ടങ്ങളും മുസ്തഫയുടെ വീട്ടി ലെ കുളിമുറിയിൽ നിന്ന് വനം വകുപ്പ് സം ഘം പിടിച്ചെടുത്തു . ഇന്നലെ രാത്രിയാണ് രഹസ്യവിവരത്തെ തു ടർന്ന് മുസ്തഫയുടെ വീട്ടിൽ റെയിഡ് നട ത്തിയത് . ഷെഡ്യൂൾ നാലിൽ ഉൾപ്പെടുന്ന മു ള്ളൻപന്നിയെ പിടികൂടുന്നതും കൊല്ലുന്നതും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവന്ന കുറ്റമാണ് . പ്രതിയെ ഇന്ന് വൈകുന്നേരം പയ്യന്നൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാ ക്കും . മുള്ളൻപന്നി ഉൾപ്പടെ രക്ഷിത പട്ടികയിൽപെട്ട മൃഗങ്ങളെ കെണി വെച്ച് പിടിച്ച് കൊന്ന് ഇറച്ചി ഉയർന്ന വിലക്ക് വിൽപ്പന നടത്തുന്നയാളാണ് അറ സ്റ്റിലായ മുസ്തഫയെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: