കാഞ്ചീരവത്തിന്റെ മർഫി – റേഡിയോ ക്യാമ്പ് 16 ന്

തളിപ്പറമ്പ്: ആകാശവാണി ശ്രോതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കലാ-സാംസ്കാരിക സാഹിത്യ സംഘടനയായ കാഞ്ചീരവം കലാവേദിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി ബക്കളം മഹാത്മ പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന മർഫി – റേഡിയോ സുഹൃദ്സംഗമവും ക്യാമ്പ് എക്സിക്യൂട്ടീവും 16 ന് രാവിലെ 10:15 മുതൽ ബക്കളത്ത് നടക്കും.മഹാത്മ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ നടക്കുന്ന പരിപാടി കണ്ണൂർ ജില്ലാ കലക്ടർ ടി.വി സുഭാഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.കാഞ്ചീരവം കലാവേദി പ്രസിഡണ്ട് സി.വി ദയാനന്ദൻ അദ്ധ്യക്ഷനാകും.150 മത് ഗാന്ധി ജന്മവാർഷാകാചരണത്തോടനുബന്ധിച്ച് പ്രകൃതിചികിത്സാ സാധ്യതകളെ അടിസ്ഥാനമാക്കി ഡോ. എസ്.കെ മാധവൻ ക്ലാസ്സെടുക്കും.വരയിലെ കവിതകൾ എന്ന വിഷയത്തെ അധികരിച്ച് യുവകവിയും ചിത്രകാരനുമായ ബിജു കൊടക്കൽ സംസാരിക്കും.കണ്ണൂർ ആകാശവാണി – ഇരുപത്തിയെട്ടിന്റെ വാർദ്ധക്യം എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിന് സീജ കൊട്ടാരം നേതൃത്വം നൽകും.പയ്യന്നൂർ വിനീത് കുമാർ വിഷയാവതാരകനാകും.ആകാശവാണി കണ്ണൂർ നിലയത്തിലെ ന്യൂസ് കറസ്പോണ്ടന്റ് കെ.ഒ ശശിധരൻ,ആകാശവാണി അവതാരക സി. സീമ എന്നിവർ അതിഥികളാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: