പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മണൽകടത്ത് സംഘത്തിന്റെ ലോറി തെങ്ങിലിടിച്ചു

പഴയങ്ങാടി : പോലീസിനെ കണ്ട് അമിതവേഗതയിൽ രക്ഷപ്പെ ടാൻ ശ്രമിക്കുന്നതിനിടയിൽ ടിപ്പർ ലോറി തെങ്ങിലിടിച്ച് രണ്ടു പേർക്ക് പരിക്ക് . ഇന്ന് പുലർച്ചെ മാട്ടൂൽ ഖലീഫ റോഡിന് സമീ പമാണ് അപകടം . അനധികൃതമായി മണൽ കടത്തിക്കൊണ്ടുവന്ന് ഇറക്കിയതിനുശേഷം മടങ്ങുകയായിരുന്നു ലോറി . ഇതിനിടെ രാത്രികാല പരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ട് അമിത വേഗ ത യിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന തിനിട യിൽ തെങ്ങിൽ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു . ലോറിയിലുണ്ടാ യിരുന്ന രണ്ടുപേർക്ക് പരിക്കുപറ്റിയതായി സൂചനയുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: