ദാറുല്‍ ഹസനാത്ത് വാര്‍ഷിക പ്രഭാഷണം 15നു തുടങ്ങും

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് ഹസനാത്ത് വാര്‍ഷിക പ്രഭാഷണം 15നു തുടങ്ങും. 20 വരെ നീണ്ടുനില്‍ക്കുന്ന പരിപാടി ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജ് കാമ്പസില്‍ വൈകുന്നേരം ഏഴിനു ആരംഭിക്കും. കേരളത്തിലെ പ്രമുഖ പ്രാസംഗികര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

15നു ഏഴിന് മുഖ്യരക്ഷാധികാരി സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങള്‍ അധ്യക്ഷത വഹിക്കും. അബ്ദുല്ല ബാഖവി മാണിയൂര്‍ പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് ആബിദ് ഹുദവി തച്ചണ്ണ മുഖ്യപ്രഭാഷണം നടത്തും.

16ന് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തും. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യും. അനസ് ഹുദവി അരിപ്ര അധ്യക്ഷനാകും.

17ന് ഖലീല്‍ ഹുദവി കാസര്‍ഗോഡ് പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം.കെ.പി മുസ്തഫ ഹാജി അധ്യക്ഷത വഹിക്കും.

18,19ന് മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്യും. പാലത്തായി മൊയ്തു ഹാജി അധ്യക്ഷനാകും.

സമാപന ദിവസമായ 20ന് സ്വലാത്ത് വാര്‍ഷിക മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസ്സിന് മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് അലി ഹാശിം ബാഅലവി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.മൊയ്തീന്‍ ഹാജി കമ്പില്‍ അധ്യക്ഷനാകും. അന്‍വര്‍ ഹുദവി പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖര്‍ സംബന്ധിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ കോളജ് വൈസ് വൈസ് പ്രിന്‍സിപ്പല്‍ അനസ് ഹുദവി അരിപ്ര, വര്‍ക്കിങ് സെക്രട്ടറി കെ.പി അബൂബക്കര്‍ ഹാജി പുല്ലൂപ്പി, കോളേജ് ചെയര്‍മാന്‍ എ.ടി മുസ്തഫ ഹാജി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കബീര്‍ കണ്ണാടിപ്പറമ്പ്, മീഡിയ കണ്‍വീനര്‍ മുബാറക് ഹുദവി വേങ്ങര പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: