പെട്രോൾ പമ്പ്-പാചകവാതക തൊഴിലാളികൾ പണിമുടക്കും

കണ്ണൂർ:പെട്രോൾ പമ്പ്-പാചക വാതക തൊഴിലാളികൾ പണിമുടക്കുമെന്ന് ജില്ലാ ഫ്യൂയൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) അറിയിച്ചു. ഇതിന്റെ മുന്നോടിയായി 14-ന് രാവിലെ പത്തിന് തൊഴിലാളികളും കുടുംബവും കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജൻ ഉദ്ഘാടനംചെയ്യും. പെട്രോൾ പമ്പ്-പാചകവാതക തൊഴിലാളികൾക്ക് ദിവസം 600 രൂപ നൽകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇപ്പോൾ ദിവസക്കൂലി 350 രൂപയാണ്. യാത്രക്കൂലിയും ഭക്ഷണച്ചെലവും കഴിച്ചാൽ കിട്ടുന്ന തുകയാണ് വരുമാനം.വിശേഷാൽ അവധിയോ ഒരാനുകൂല്യമോ മിക്ക സ്ഥാപനങ്ങളിലും ഇല്ല. തൊഴിൽ വകുപ്പ് അധികൃതർ മൂന്നു തവണ വിളിച്ചിട്ടും ഉടമകൾ പങ്കെടുത്തില്ല. ഇക്കാരണത്താലാണ് സമരം. പത്രസമ്മേളനത്തിൽ സി.കെ.പി.പത്മനാഭൻ, എ.പ്രേമരാജൻ, പി.ചന്ദ്രൻ, എ.രാജേഷ്, പി.പ്രകാശ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

error: Content is protected !!
%d bloggers like this: