പ്രതിഭോത്സവം 2020 സ്മൃതിപഥം പ്രകാശനവും

വലിയന്നൂർ: വലിയന്നൂർ നോർത്ത് യുപി സ്കൂളിൽ ഈ അധ്യയന വർഷം സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിദ്യാലയത്തിലെ മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നിർമിച്ച സ്മൃതിപഥം പത്രത്തിന്റെ പ്രകാശനവും നടന്നു കോർപ്പറേഷൻ കൗൺസിലർ കെ റോജയുടെ അധ്യക്ഷതയിൽ കോർപ്പറേഷൻ മേയർ ശ്രീമതി സുമാ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പത്രത്തിന്റെ പ്രകാശനം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ വെള്ളോറ രാജൻ നിർവഹിച്ചു. ചടങ്ങിൽ ബി ആർ സി പ്രതിനിധികളായ മഹേഷ് പി.സി ,എം രേഷ് കുമാർ ,മാനേജർ ശ്രീ സി കെ രാഘവൻ മാസ്റ്റ്ർ ,പി ടി എ പ്രസിഡന്റ് കെ നസീർ ,ടി രാഘവൻ മാസ്റ്റർ ,വി .വി ശശീന്ദ്രൻ ,ശ്രീമതി എം രുഗ്മിണി ടീച്ചർ ,ശ്രീ ജി രാജേന്ദ്രൻ ,ശ്രീമതി കെ എം പ്രീഷ, ശ്രീമതി നിഷ ബിജു, എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു .ഹെഡ്മിസ്ട്രസ് സി കെ തങ്കമണി ടീച്ചർ സ്വാഗതവും, ശ്രീമതി എം മിനിജ ടീച്ചർ നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: