പറശ്ശിനിക്കടവ് പാലത്തിൽ നിന്നും ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

പറശ്ശിനിക്കടവ് പാലത്തിൽ നിന്നും ഇന്നലെ രാത്രിയോടെ പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാരുടെയും പോലീസിന്റേയും ഫയർഫോഴ്സിന്റേയും സഹായത്താൽ ഇന്നലെ രാത്രി മുതൽ തിരച്ചിൽ തുടരുകയായിരുന്നു 9:50 ഓടെ മുഴപ്പാല സ്വദേശി ഗൗതമന്റെ (62) മൃതദേഹം കമ്പിൽ പന്യങ്കണ്ടിക്കടവിൽ നിന്നും കണ്ടെത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ശോഭ മക്കൾ: സിദ്ധാർഥൻ, ദിവ്യ. മരുമക്കൾ നികേഷ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: