ഡ്രോൺ സർവ്വേ: ജനപ്രതിനിധികളുടെ യോഗം നടത്തി

കണ്ണൂർ താലൂക്കിലെ ഡ്രോൺ സർവേയുമായി ബന്ധപ്പെട്ട് കണ്ണൂർ-1, 2 വില്ലേജുകളിലെ ജനപ്രതിനിധികളുടെ യോഗം കലക്ടറേറ്റ് കോഫറൻസ് ഹാളിൽ ചേർണ്ണു. മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള സർവ്വേ റെക്കോഡുകളാണ് ഇപ്പോൾ ഉപയോഗിക്കുതെന്നും ആധുനിക രീതിയിലുള്ള നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് ഭൂരേഖകൾ ഡിജിറ്റൽവത്കരിക്കണമെും മേയർ പറഞ്ഞു. രാമചന്ദ്രൻ കടപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ പദ്ധതി ജനപ്രതിനിധികൾക്കു മുിൽ അവതരിപ്പിച്ച് ഡ്രോൺ സർവ്വേയുടെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. ജനപ്രതിനിധികൾക്ക് ഡ്രോൺ സർവ്വേയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനായി ബോധവത്കരണ ക്ലാസ് നടത്തി. ഡെപ്യൂട്ടി മേയർ കെ ഷബീന, കോർപ്പറേഷൻ സ്ഥിരം സമിതി ചെയർപേഴ്‌സൻ സുരേഷ് ബാബു എളയാവൂർ, റീസർവ്വേ അസി. ഡയറക്ടർ ഇൻ ചാർജ് രാജീവൻ പട്ടത്താരി എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: