കണ്ണൂർ ജില്ലയിലെ 30 തീരദേശ റോഡുകൾ ഉദ്ഘാടനം ചെയ്തുതീരദേശ റോഡുകളുടെ നവീകരണ പദ്ധതി പ്രകാരം ഹാർബർ എൻജിനീയറിംഗ് വകുപ്പ് പൂർത്തീകരിച്ച കണ്ണൂർ ജില്ലയിലെ 30 റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 112 റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. തീരദേശ മേഖലയിലെ പശ്ചാത്തല വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വരുന്ന അഞ്ച് വർഷം കൊണ്ട് ബഹുഭൂരിപക്ഷം തീരദേശ റോഡുകളുടെയും വികസനം യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 80 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് വരുത്താനും നഷ്ടപരിഹാരം നൽകാനും നടപടി കൈക്കൊണ്ടതായി മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക അദാലത്തുകൾ നടത്തിയതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ ചീഫ് എഞ്ചിനീയർ ജോമോൻ ജോസ് സ്വാഗതം പറഞ്ഞു.
കണ്ണൂർ ജില്ലയിൽ ധർമ്മടം മണ്ഡലത്തിലെ നാല്, തലശ്ശേരി മണ്ഡലത്തിലെ മൂന്ന്, കണ്ണൂർ മണ്ഡലത്തിലെ 10, പയ്യന്നൂർ മണ്ഡലത്തിലെ എട്ട്, കല്ല്യാശ്ശേരി മണ്ഡലത്തിലെ നാല് റോഡുകളുടെയും അഴീക്കോട് മണ്ഡലത്തിലെ ഒരു റോഡിന്റെയും ഉദ്ഘാടനമാണ് നടത്തിയത്. 13.27 കോടി രൂപ ചെലവിൽ 27.72 കിലോ മീറ്റർ റോഡാണ് പൂർത്തിയാക്കിയത്. ഓരോ മണ്ഡലത്തിലും ഉദ്ഘാടന പരിപാടികളും നടത്തി.

ധർമ്മടം മണ്ഡലം
വേങ്ങാട് ഗ്രാമപഞ്ചായത്തിലെ വേങ്ങാട്ഡാം സൈറ്റ് മാവിലകൊവ്വൽ റോഡ്-0.350 കി മീ-26.8 ലക്ഷം, പിണറായി ഗ്രാമപഞ്ചായത്തിലെ താഴത്താംകണ്ടി വലിയകണ്ടിത്തോട് റോഡ്-0.84 കി മീ-49.1 ലക്ഷം, കുന്നുംവയൽ തട്ടുകണ്ടി റോഡ്-0.595  കി മീ-30.3 ലക്ഷം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മുഴപ്പിലങ്ങാട് കടവ്-പോതിയോട്ട്ചിറ റോഡ്-1.18 കി മീ-176 ലക്ഷം.

കണ്ണൂർ മണ്ഡലം
നടാൽഗേറ്റ്-ഏഴരകടപ്പുറം റോഡ്-0.621 കി മീ-68.5 ലക്ഷം, നാറാണത്ത് പാലം-ഉദയമംഗലം ശ്രീ ഗണപതി ടെമ്പിൾ റോഡ് -0.84 കി മീ-70 ലക്ഷം, തോണിയോട്ട് കാവ് വട്ടക്കുളം റോഡ്-1.225 കി മീ-31 ലക്ഷം, ആയിക്കരപ്പാലം അഞ്ചുകണ്ടി റോഡ്-0.585 കീ മീ-15.5 ലക്ഷം, ആയിക്കര മത്സ്യമാർക്കറ്റ്-ധോബിക്കുളം റോഡ്-0.325 കി മീ-16.1 ലക്ഷം, കടലായി ക്ഷേത്രം സി എച്ച് മുക്ക് റോഡ്-0.61 കി മീ-20.3 ലക്ഷം, കുറുവ വായനശാല-കടലായി റോഡ്-0.975-16.5 ലക്ഷം, ഇല്ലിക്കുന്ന് ഗസ്റ്റ് ഹൗസ് റോഡ്-1.04 കി മീ-65.64 ലക്ഷം, മാപ്പിളബേ ഫിഷറീസ് ഹാർബർ-0.95 കി മീ-61.2 ലക്ഷം, പാലേരിക്കുന്ന്-കാപ്പാട് റോഡ്-0.4 കി മീ-14.1 ലക്ഷം. 
തലശ്ശേരി മണ്ഡലം
എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ മാണിക്കോത്ത് പള്ളി പുണിക്കോൽ ചെക്കിക്കുനി റോഡ്-0.845 കി മീ-47.5 ലക്ഷം, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഗോപാൽപേട്ട ഫിഷറീസ് കോമ്പൗണ്ട് റോഡ്-0.125 കി മീ-21.6 ലക്ഷം, ചക്യത്തുമുക്ക് ടെമ്പിൾ ഗേറ്റ് മഞ്ഞോടി റോഡ്-0.90 കി മീ-42.6 ലക്ഷം.

പയ്യന്നൂർ മണ്ഡലം
പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ കണ്ടങ്കാളി സ്‌കൂൾ കിഴക്കെകണ്ടങ്കാളി റോഡ്-1.76 കി മീ-29 ലക്ഷം, കണ്ടങ്കാളി സ്‌കൂൾ റെയിൽവെ സ്റ്റേഷൻ റോഡ്-1.58 കി മീ-51.2 ലക്ഷം, രാമന്തളി ഗ്രാമപഞ്ചായത്തിലെ ശ്രീദുർഗ പെരിങ്ങവയൽ റോഡ്-0.42 കി മീ-27.3 ലക്ഷം, എട്ടിക്കുളം പിഎച്ച്‌സി നിരപ്പഞ്ചാൽ ലിങ്ക് റോഡ്-0.23 കി മീ-22 ലക്ഷം, കാനായി താട്ടുംകടവ് മീൻകുഴി ഡാം റോഡ്-0.92 കി മീ-26 ലക്ഷം, മന്തൻതോട് നീലക്കരച്ചാൽ റോഡ്-0.20 കി മീ-14.9 ലക്ഷം, മൊട്ടക്കുന്ന് അമ്പലം റോഡ്-1.465 കി മീ-60 ലക്ഷം, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ കുണിയൻ എടാട്ടുമ്മൽ റോഡ്-2.66 കി മി-91 ലക്ഷം.

കല്ല്യാശ്ശേരി മണ്ഡലം
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ കണ്ണപുരം ആയിരംതെങ്ങ് കെലംകൂർ റോഡ്-0.34 കി മീ-12.5 ലക്ഷം, സിആർസി കൂർമ്പക്കാവ് ഇരിണാവ് ഡാം റോഡ്-1.5 കി മീ-35 ലക്ഷം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ വയലപ്ര പാർക്ക് റഗുലേറ്റർ കം ബ്രിഡ്ജ് റോഡ്-0.40 കി മീ-22.7 ലക്ഷം, പട്ടുവം ഗ്രാമപഞ്ചായത്തിലെ മാണുക്കര-മുതുകുട-അങ്കണവാടി മുതുകുട കോളനി റോഡ്-1.315 കി മീ-66 ലക്ഷം.

അഴീക്കോട് മണ്ഡലം
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ അഴീക്കൽ ലൈറ്റ്ഹൗസ്-നീർക്കടവ് റോഡ-2.52 കി മീ-96.6 ലക്ഷം.

കണ്ണൂർ മണ്ഡലത്തിൽ നടന്ന 10 തീരദേശ റോഡുകളുടെ ഉദ്ഘാടന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. പി. ഇന്ദിര എന്നിവർ സംസാരിച്ചു. ഹാർബർ എൻജിനീയറിംഗ് വകുപ്പ് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ടി.വി. സനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
അഴീക്കോട് മണ്ഡലത്തിൽ അഴീക്കൽ ലൈറ്റ് ഹൗസ്-നീർക്കടവ് റോഡ് ഫേസ്-1 കെ.വി സുമേഷ് എം.എൽ.എ തുറന്നു നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റീന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
മുതുകുട കോളനിക്ക് സമീപം നടന്ന പട്ടുവം ഗ്രാമപഞ്ചായത്ത് തീരദേശ റോഡുകളുടെ ഉദ്ഘാടന ചടങ്ങിൽ എം. വിജിൻ എം.എൽ.എ റോഡ് തുറന്നുകൊടുത്തു. പയ്യന്നൂർ മണ്ഡലത്തിൽ നടന്ന ചടങ്ങിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയും ധർമ്മടം മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യയും അധ്യക്ഷരായി.
ഗോപാല പേട്ട ഹാർബറിൽ ഒരുക്കിയ ചടങ്ങിൽ തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാ റാണി മൂന്ന് തീരദേശ റോഡുകളുടെ ശിലാഫലക അനാച്ഛാദനം നിർവഹിച്ചു. ഹാർബർ എഞ്ചിനീയറിംഗ് തലായി സബ്ഡിവിഷൻ അസി. എഞ്ചിനീയർ പി.പി.രശ്മി റിപ്പോർട്ട് അവതരിപ്പിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻറ് എം.പി. ശ്രീഷ, നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി എന്നിവർ സംസാരിച്ചു. വിവിധ സ്ഥലങ്ങളിലെ ചടങ്ങുകളിൽ വാർഡ് മെംബർമാർ ഉൾപ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: