വഴിത്തര്‍ക്കത്തിനിടെ മലപ്പുറത്ത് യുവാവിനെ തീ കൊളുത്തിക്കൊന്നു

വഴിത്തര്‍ക്കത്തിനിടെ മലപ്പുറത്ത് യുവാവിനെ തീ കൊളുത്തിക്കൊന്നു. എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരില്‍ വീട്ടിലേക്കുള്ള വഴിയിൽ യുവാവിനെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

40 കാരനായ ഹോട്ടല്‍ തൊഴിലാളിയായ ഷാജിയാണ് കൊല്ലപ്പെട്ടത്. ഷാജിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്ന് കണ്ടെന്ന് മരിച്ച ഷാജിയുടെ മകളായ അമല്‍ ഹുദയും അയല്‍വാസിയായ യുവാവ് നൗഷാദും മൊഴി നൽകിയിട്ടുണ്ട്.

അയല്‍വാസികളാണ് യുവാവിനെ തീ കൊളുത്തിയത്. കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവൂ എന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. ഷാജിയും അയല്‍വാസികളും തമ്മില്‍ വഴിത്തര്‍ക്കമുണ്ടായിരുന്നു. അയല്‍വാസിയായ ഒരു സ്ത്രീയും മകനും ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് കത്തിക്കുന്നത് കണ്ടെന്നാണ് മൊഴി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: