എപിജെ അബ്ദുൾ കലാം ലൈബ്രറി യുവജന വേദി ലോക യുവജനദിനാഘോഷം സംഘടിപ്പിച്ചു

കണ്ണൂർ: സ്വാമി വിവേകാനന്ദന്റെ ജൻമദിനത്തിൽ തെക്കീ ബസാർ എപിജെ അബ്ദുൾ കലാം ലൈബ്രറി യുവജന വേദി ലോക യുവജന ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് കാലത്തെ യുവത്വം എന്ന വിഷയം അവതരിപ്പിച്ച് ഐആർപിസി വൈസ് ചെയർമാൻ പിഎം സാജിദ് ഉദ്ഘാടനം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സുബൈർ വെള്ളച്ചാൽ, പിഎം സാജിദ്, രഘു മുഴപ്പിലങ്ങാട് , ബാബു, സുരേഷ് വിവേകാനന്ദ ലൈറ്റ് ആന്റ് സൗണ്ട്, ദിവാൻ സിംഗ് അമ്യൂസ്‌മെന്റ് ഷമീർ ഊർപ്പള്ളി കവിത ജയൻ എന്നിവരെ ആകാശവാണി മുൻ പ്രോഗ്രാം ഡയരക്ടർ ബാലകൃഷ്ണൻ കൊയ്യാൽ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ ജയരാജൻ അധ്യക്ഷനായി.രാജീവൻ കാട്ടാമ്പള്ളി സെക്രട്ടറി പി കെ ബൈജു , വി കെ ആഷിയാന അഷ്‌റഫ് സംസാരിച്ചു. തുടർന്ന് കണ്ണൂർ കലാഗൃഹവും എപിജെ ഗായക സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: