വില്ലേജ് ഓഫീസ് അനാസ്ഥക്കെതിരെ ബി ജെ പി ധർണ്ണ

ഇരിട്ടി : കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് കൊട്ടിഘോഷിച്ച് പുതിയ വില്ലേജ് ഓഫീസ് ആരംഭിച്ചെങ്കിലും ഇവിടെ ഓഫീസറെപ്പോലും നിയമിക്കാതെ കടലാസിൽ ഒതുക്കി നിർത്തുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ബി ജെ പി അയ്യങ്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കരിക്കോട്ടക്കരി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സാധരണക്കാരയ ജനങ്ങൾ ഓഫീസിൽ എത്തുമ്പോൾ ഇവിടെ ഓഫീസർ ഇല്ലെന്ന് പറഞ്ഞ് മടക്കി അയക്കുന്ന അവസ്ഥയാണ് ഉള്ളത് . വില്ലേജ് ഓഫീസറെ അടിയന്തരമായി നിയമിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി ബിജെപി മുന്നോട്ട് പോകുമെന്ന് ധർണ്ണ ഉദ്‌ഘാടനം ചെയ്തുകൊണ്ട് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അജേഷ് നടുവനാട് പറഞ്ഞു. അയ്യങ്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എസ്. ബിജിലാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദിനേശൻ പരപ്പിൽ, മണ്ഡലം ഉപാദ്ധ്യക്ഷനും പഞ്ചായത്ത് മെമ്പറുമായ ജോസ് എ വൺ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻ്റ് കെ.ജെ. ജിനു എന്നിവർ സംസാരിച്ചു. നേതാക്കളായ ബേബി ജോസഫ്, വിജയപ്പൻ ആചാരി, കെ.വി. പ്രകാശൻ, ടി.ജി. സുരേഷ് എന്നിവരും ധർണ്ണയിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: