മിനി ലോറിയുടെ പിൻചക്രങ്ങൾ പൊട്ടി; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

ദേശീയപാതയിൽ കണ്ണോത്തുംചാലിൽ മരം കയറ്റി വന്ന മിനി ലോറിയുടെ ചക്രങ്ങൾ പൊട്ടി. ഇതേത്തുടർന്ന് കണ്ണൂരിനും തലശ്ശേരിക്കും മധ്യേ മണിക്കൂറുകളോളം ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തുനിന്ന്‌ തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പിറകുവശത്തെ ചക്രങ്ങളാണ് പൊട്ടിയത്. ലോറി നിന്നത് റോഡിന്റെ ഒരു വശത്തായിരുന്നതിനാൽ പൂർണമായും ഗതാഗതം സ്തംഭിച്ചില്ലെങ്കിലും വാഹനങ്ങളുടെ നിര താണവരെയും താഴെ ചൊവ്വവരെയും നീണ്ടു. വൻ പോലീസ് സേന എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.null

ദീർഘനേരത്തെ ശ്രമഫലമായി ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ചാണ് ലോറി നീക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: