ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍

0

വളപട്ടണം: ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍. കണ്ണൂര്‍ വളപട്ടണത്താണ് സംഭവം. വളപട്ടണം അറപ്പാംതോട് ബ്രാഞ്ച് സെക്രട്ടറിയായ സിപി ശ്രീകേഷിനെയും സംഗീത് എന്ന സിപിഎം പ്രവര്‍ത്തകനെയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

കള്ളക്കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചെന്ന കേസിലാണ് സിപി ശ്രീകേഷിനെയും സംഗീത്നെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

യുവമോര്‍ച്ച യൂണിറ്റ് സെക്രട്ടറി അശ്വന്തിന്റെ പരാതിയിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി പൊലീസ് സ്റ്റേഷന് മുന്നിലുള്ളത്. കസ്റ്റഡിയിലുള്ളവരെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading