നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിടിച്ച് മറിഞ്ഞു: ആളപായമില്ല

ആലക്കോട് : നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിടിച്ച് മറിഞ്ഞു . യാത്രക്കാർ പരുക്കേൽക്കാതെഅത്ഭുതകരമായി രക്ഷപ്പെട്ടു മണക്കടവിൽ നിന്നും തളിപ്പറമ്പ് വഴി കണ്ണൂരിലേക്ക് പോകുന്ന കെ . എൽ 13. സ്. 189 നമ്പർ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത് . രാവിലത്തെ ആദ്യ സർ വ്വീസിന് ടൗണിലേക്ക് വരവെമണക്കടവ് വായികമ്പയിലായിരുന്നു അപകടം . അപകട സമയത്ത് മൂന്നോളം യാത്രക്കാർ മാത്രമെ ബസിൽഉണ്ടായിരുന്നുള്ളൂ . ഇവർ പരിക്കേൽക്കാതെ രക്ഷ പ്പെട്ടു ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നുയന്ത്രതകരാറാണ് അപകടത്തിന് കാരണം . അപകടവിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി ബസ്  ക്രയിൻ  ഉപയോഗിച്ച് നീക്കം ചെയ്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: