കാട്ടുതീ പ്രതിരോധത്തിനെതിരേ കർണ്ണാടക വനപാലകർക്ക് കേരള അഗ്നി രക്ഷാ സേനയുടെ ക്ലാസ്

 

 

ഇരിട്ടി: കാട്ടുതീ പ്രതിരോധത്തിനെതിരേ കർണാടകാ വനപാലകർക്ക് കേരളാ അഗ്നിരക്ഷാസേനയുടെ ക്ലാസ്. കർണ്ണാടകയിലെ കേരള അതിർത്തി പങ്കിടുന്ന മാക്കൂട്ടം റേഞ്ചിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, പൊന്നംപേട്ട സോഷ്യല്‍ ഫോറസ്ട്രി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇരിട്ടി അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ ഗ്ലാസ്സുകള്‍ എടുത്തത്. വേനൽക്കാലമടുത്തതോടെ കേരള അതിർത്തിയായ മാക്കൂട്ടം വനമേഖലയിലുണ്ടാകുന്ന കാട്ടുതീയുൾപ്പെടെയുള്ള അഗ്നിബാധ തടയുക , അടിയന്തിര സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ തനതായ നിലയിൽ സംഘടിപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം.

മാക്കൂട്ടം മേഖലയിൽ കാട്ടുതീ വ്യാപകമാകുന്ന സാഹചര്യമുണ്ട്. ഈ അവസരങ്ങളിൽ തീ പൊള്ളല്‍ ഏല്‍ക്കുന്നവര്‍ക്കും അപകടത്തില്‍ പെടുന്നവർക്കും ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനും, അടിയന്തര സാഹചര്യത്തിൽ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പരിശീലനവും അടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസ്സുകളാണ് ഇരിട്ടി നിലയത്തിന്റെ നേതൃത്വത്തില്‍ നല്‍കിയത്.
ഇരിട്ടി എസ് ടി ഒ രാജേഷ്, എസ് എഫ് ആര്‍ ഒ സന്ദീപ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. എ എസ് ടി ഒ അശോകന്‍ , എഫ് ആര്‍ ഒ അനീഷ്, പോസ്റ്റ് വാര്‍ഡന്‍ നിധീഷ് ജേക്കബ്, വാര്‍ഡന്‍ പ്രബീഷ്, പൊന്നംപെട്ട സോഷ്യല്‍ ഫോറസ്ട്രികോളേജിലെവിദ്യാര്‍ത്ഥികള്‍ളും അധ്യാപകരും, കര്‍ണാടക ഫോറെസ്റ്റ് മാക്കൂട്ടം റേഞ്ചില്‍ ഉള്ള ഫോറെസ്റ്റ് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: